ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ മെഗാ ഇന്‍ഡക്ഷന്‍ സംഘടിപ്പിച്ചു

തൃശൂർ: മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ ഉൾപ്പെട്ട ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് 318ഡിയുടെ കീഴിലെ പുതിയ ക്ലബ്ബുകളുടെ പ്രവർത്തനോത്ഘാടനവും ഭാരവാഹികളെ ആദരിക്കലും തൃശൂരിൽ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ മുന്‍ ആഗോള പ്രസിഡന്റും ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സനുമായ ഡഗ്ലസ് എക്‌സ് അലക്‌സാണ്ടര്‍ നിർവഹിച്ചു. ആഗോളതലത്തിൽ ലയൺസ്‌ ക്ലബ്ബിലേക്കുള്ള മെമ്പർഷിപ്പ് വർധിപ്പിക്കുന്നതിലും ഫൗണ്ടേഷനിലേക്കുള്ള പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിലും ഇന്ത്യക്കാരുടെ പങ്ക് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “അംഗങ്ങളുടെ നിസീമമായ സഹകരണംകൊണ്ട് ലോകത്തെ കരുത്തുറ്റ സേവന ശൃ൦ഖല ആയി മാറാൻ ലയൺസ്‌ ക്ലബ്ബിന് സാധിച്ചു. പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി കൂടുതൽ രാജ്യങ്ങളിൽ സാന്നിധ്യമുറപ്പിക്കാൻ ലയൺസ്‌ ക്ലബ്ബിന് പ്രചോദനമാകുന്നത് നന്ദകുമാറിനെപോലുള്ള സേവനതല്പരരായ വ്യക്തികളുടെ വീക്ഷണങ്ങളാണ്. അംഗങ്ങൾ കേവലം 20 ഡോളർ സംഭാവന നൽകിയാൽ ലോകത്തെ ഇരുനൂറോളം രാജ്യങ്ങളിൽ സേവന പദ്ധതികൾ പ്രാവർത്തികമാക്കാൻ ലയൺസ്‌ ക്ലബ്ബിന് കഴിയും. കരുണയോടെ, ഹൃദയത്തിൽ നിന്നും നൽകുമ്പോഴാണ് അത് സേവനമാകുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണത്തിൽ ഇന്ത്യയിലെ മികച്ച അഞ്ച് ഡിസ്ട്രിക്ടുകളിലൊന്നാകാന്‍ ഡിസ്ട്രിക്ട് 318ഡിക്ക് സാധിച്ചതായി സുഷമ നന്ദകുമാർ പറഞ്ഞു. കേരളത്തിലെ മുഴുവൻ ജില്ലകളിലും ലയൺസ്‌ ക്ലബ്ബിന്റെ സേവനപ്രവർത്തനങ്ങൾ വിപുലപ്പെടുത്തിയതായി അവർ പറഞ്ഞു. നിലവിൽ ഡിസ്ട്രിക്ട് 318ഡിക്കു കീഴില്‍ 190 ക്ലബ്ബുകളിലായി 6718 അംഗങ്ങളാണുള്ളത്. പുതുതായി രൂപീകരിച്ച ഒൻപതു ക്ലബ്ബുകളിലെ 639 അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

ലയണ്‍സ് ക്ലബ്ബ് മുന്‍ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ വി പി നന്ദകുമാര്‍, ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ആര്‍ മഥന്‍ഗോപാല്‍, മള്‍ട്ടിപ്പ്ള്‍ കൗൺസിൽ ചെയര്‍മാന്‍ യോഹന്നന്‍ മറ്റത്തില്‍, ജോര്‍ജ് മോറേലി, ജെയിംസ് വളപ്പില, സാജു പാത്താടൻ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ഏനോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Report : Ajith V Raveendran

Leave Comment