കൊച്ചി : ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന സേവന രംഗത്തെ പ്രമുഖരായ എലിന്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഡിസംബര്‍ 20ന് ആരംഭിക്കും. 234 രൂപ മുതല്‍ 247 രൂപ വരെയാണ് ഓഹരിയുടെ നിരക്ക്. ഡിസംബര്‍ 22 വരെ ഓഹരി വാങ്ങാം. വാങ്ങാവുന്ന ഏറ്റവും ചുരുങ്ങിയ ഓഹരികളുടെ എണ്ണം 60 ആണ്. തുടര്‍ന്ന് 60ന്റെ ഗുണിതങ്ങളായും ബിഡ് ചെയ്യാം. അഞ്ചു രൂപയാണ് ഓഹരിയുടെ മുഖവില. 175 കോടി രൂപയുടെ ഓഹരികളാണ് പുതുതായി വില്‍ക്കുന്നത്. നിലവിലുള്ള ഓഹരിഉടമകള്‍ക്കായി 300 കോടി രൂപയുടെ ഓഹരികളുടെ വില്‍പ്പനയും ലക്ഷ്യമിടുന്നു.
Report : Ajith V Raveendran
Leave Comment