രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ കോൺക്ലേവായ കൊച്ചി ഡിസൈൻ വീക്കിന്റെ രണ്ടാം എഡിഷന് തുടക്കമായി – മുഖ്യമന്ത്രിപിണറായി വിജയൻ

Spread the love

കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ ഡിസൈൻ ലോകത്തെ പ്രമുഖർ അടുത്ത രണ്ട് ദിവസങ്ങളിലായി ഒത്തുചേരും. കേരളത്തെ വിജ്ഞാന സമൂഹമായി വാർത്തെടുക്കാൻ പരിശ്രമിക്കുന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കുന്ന വിവിധ സംരംഭങ്ങളിലൊന്നാണ് കൊച്ചി ഡിസൈൻ വീക്ക്.
നിരവധി ശില്പശാലകളും പാനൽ ചർച്ചകളും പ്രദർശനങ്ങളും കൊച്ചി ഡിസൈൻ വീക്കിന്റെ ഭാഗമായി നടക്കും. സാങ്കേതിക പരിജ്ഞാനവും നൈപുണ്യവുമുള്ള യുവതലമുറക്ക് ആഗോള ഇൻഫർമേഷൻ ഹൈവേയുടെ ഭാഗമാകാനുള്ള അവസരങ്ങൾ ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടും. ഡിസൈൻ ലോകത്തെ പ്രധാന ശ്രദ്ധാകേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ സംഗമം. ഇതോടനുബന്ധിച്ചു കേരളത്തിൽ ഒരു ഡിസൈൻ നയം രൂപീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഡിസെന്‍ ലോകത്തെ പ്രതിഭകളെ അടുത്തറിയാനും അവർക്ക് വേണ്ട സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നതുമായ സംരംഭമായി മാറാൻ കൊച്ചി ഡിസെന്‍ വീക്കിന് കഴിയും.

Author