ബോധവത്കരണ പരിപാടി നടത്തി

Spread the love

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പും, സംസ്ഥാന പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയും സംയുക്തമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ,ആന്റിമൈക്രോബിയൽ പ്രതിരോധത്തിനെതിരായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നിയന്ത്രണ നടപടികൾ എന്നീ വിഷയങ്ങളിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

തോന്നയ്ക്കലിലെ എ ജെ കോളേജ് ഓഫ് ഫാർമസിയിൽ നടന്ന പരിപാടി ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ ഡോ. കെ സുജിത് കുമാർ ഉദ്ഘാടനം ചെയ്തു.

ഫാർമസി മേഖലയിൽ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റി വഹിക്കുന്ന സുപ്രധാന പങ്ക്, ആന്റിമൈക്രോബിയൽ പ്രതിരോധത്തിനെതിരായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടത്തുന്ന അവബോധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സൊസൈറ്റി പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ സത്യാ സുന്ദർ എസ്, ഡ്രഗ്‌സ് ഇൻസ്പെക്ടർ (ഇന്റലിജൻസ് ബ്രാഞ്ച്) ഗീത എം സി തുടങ്ങിയവർ ക്ലാസ്സെടുത്തു.

എ ജെ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ സുനിൽ കുമാർ ഡി, വിദ്യാർഥികൾ,അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Author