സംസ്കൃത സർവ്വകലാശാലയിൽ ‘മരുപ്പച്ച’ ത്രിദിന ഫോട്ടോ പ്രദർശനവും പ്രഭാഷണ പരമ്പരയും ഇന്ന് മുതൽ (20. 12.2022)

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ചരിത്ര വിഭാഗത്തിന്റെയും സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘മരുപ്പച്ച’ ത്രിദിന ഫോട്ടോ പ്രദർശനവും പ്രഭാഷണ പരമ്പരയും സംവാദവും സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള ആദ്യകാല പേർഷ്യൻ – ഗൾഫ് കുടിയേറ്റത്തിന്റെ നേർചിത്രങ്ങളാണ് ഫോട്ടോ പ്രദർശനത്തിലൂടെ അനാവരണം ചെയ്യുന്നത്. ചരിത്ര വിഭാഗം അധ്യാപകനായ ഡോ. എൻ.ജെ. ഫ്രാൻസിസാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ. സംസ്കൃത സർവ്വകലാശാലയുടെ യൂട്ടിലിറ്റി സെന്ററിലുള്ള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ഇന്ന് തുടങ്ങുന്ന പ്രദർശനം 22ന് സമാപിക്കും.

ഇന്ന് (20-12-2022) 11ന് നടക്കുന്ന ചടങ്ങിൽ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. എം.വി. നാരായണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ചരിത്ര വിഭാഗം അധ്യക്ഷ ഡോ. കെ.എം. ഷീബ പ്രദർശനത്തെ പരിചയപ്പെടുത്തും. പ്രൊഫ. സുനിൽ പി. ഇളയിടം ‘നോട്ടവും കാഴ്ചയും: സാംസ്കാരിക ചരിത്രത്തിന്റെ വഴികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഉച്ചയ്ക്കു ശേഷം ബിപിൻ ബാലചന്ദ്രൻ ‘കലയും പ്രാതിനിധ്യങ്ങളും ഫോട്ടോഗ്രാഫിയിൽ’ എന്ന വിഷയത്തിൽ അവതരണം നടത്തും. നാളെ 10.30നു ഡോ. അഭിലാഷ് മലയിൽ എഴുതിയ “റയ്യത്തുവാരി” എന്ന പുസ്തകത്തിനുമേലുള്ള ചർച്ച നടക്കും. പ്രൊഫ. സനൽ പി. മോഹൻ, പ്രൊഫ. ദിനേശൻ വടക്കിനിയിൽ, ഡോ. അഭിലാഷ് മലയിൽ, സന്തോഷ് ഇ., അഖിൽ തങ്കപ്പൻ എന്നിവർ പ്രസംഗിക്കും.

സമാപന ദിവസമായ 22ന് ‘കുടിയേറ്റ ഫോട്ടോകളിലെ താൽക്കാലികത’ എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് ഷെഫീക്കും “അറബ് ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ വെല്ലുവിളികളും വേതന ഭീഷണികളും” എന്ന വിഷയത്തിൽ റെജിമോൻ കുട്ടപ്പനും ‘ഗൾഫ് എണ്ണ സമ്പദ്‌വ്യവസ്ഥയിലെ മലയാളി പ്രവാസിയുടെ ദൃശ്യവത്ക്കരണം’ എന്ന വിഷയത്തിൽ ഡോ. ഷെല്ലി ജോണും വിഷയാവതരണം നടത്തും.

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author