നയിചേതന കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷനും ജില്ലാസ്‌പോര്‍ട്‌സ്‌കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ദീപശിഖാ പ്രയാണം മൂന്നുദിവസം ജില്ലയിലുടെനീളം പര്യടനം നടത്തി പത്തനംതിട്ടയില്‍ സമാപിച്ചു. മൂന്നാം ദിവസമായ വെള്ളിയാഴ്ച കടപ്ര, നെടുമ്പ്രം, തിരുവല്ല, കവിയൂര്‍, കുന്നന്താനം, മല്ലപ്പള്ളി, കൊറ്റനാട്, റാന്നി പഴവങ്ങാടി, പെരുനാട്, നാറാണംമൂഴി, ചിറ്റാര്‍, സീതത്തോട്, വടശേരിക്കര എന്നീ സ്ഥലങ്ങളിലൂടെ പര്യടനം നടത്തി പത്തനംതിട്ട ടൗണ്‍ ഹാളില്‍ സമാപിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി അധ്യക്ഷത വഹിച്ച സമാപനയോഗം നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
Leave Comment