ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ ജനുവരി 8 ഞായറാഴ്ച – വര്‍ഗീസ് പ്ലാമൂട്ടില്‍

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): കഴിഞ്ഞ മുപ്പതില്‍‌പരം വര്‍ഷങ്ങളായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന വിവിധ ക്രിസ്തീയ വിഭാഗങ്ങളുടെ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (ബി.സി.എം.സി. ഫെലോഷിപ്പ്) ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ 2023ജനുവരി 8 ഞായറാഴ്ച വൈകുന്നേരം5.30 ന് ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച്(173 നോര്‍ത്ത് വാഷിംഗ്ടന്‍ അവന്യൂ) നടത്തപ്പെടുന്നതാണ്.

ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. റ്റിജി മാത്യു ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കും. വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ ഗായകസംഘങ്ങളും ബിസിഎംസി ഗായകസംഘവും ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ അവതരിപ്പിക്കും. എല്ലാവരെയും ക്രിസ്തുമസ് നവവത്സരാഘോഷങ്ങളിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. ഫാ. ഡോ. ബാബു കെ. മാത്യു, പ്രസിഡന്‍റ് 201 562-6112 വിക്ലിഫ് തോമസ്, വൈസ് പ്രസിഡന്‍റ് 201 925-5686 രാജന്‍ മോഡയില്‍, സെക്രട്ടറി (201) 674-7492 അജു തര്യന്‍, ട്രഷറര്‍ (201) 724-9117 സുജിത് ഏബ്രഹാം, അസി. സെക്രട്ടറി (201) 496-4636

Leave Comment