പാസ്റ്റര്‍ ജോണ്‍ തോമസിന്റെ സംസ്‌കാരം ഡിസംബര്‍ 31ന് ഹൂസ്റ്റണില്‍ : രാജന്‍ ആര്യപ്പള്ളില്‍

Spread the love

ഹൂസ്റ്റണ്‍: ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് വെസ്റ്റ് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍ തോമസിന്റെ (61) സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 30, 31 തീയതികളില്‍ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സ’ാഹാളില്‍ വെച്ച് നടത്തിയ ശേഷം സംസ്‌കാരം ഫോറസ്റ്റ് പാര്‍ക്ക് സൗത്ത് വെസ്റ്റ് സെമിത്തേരിയില്‍ (9040 FM359, Richmond, TX 77406)

നടത്തപ്പെടുന്നതാണ് . എണ്ണിക്കാട് പരേതനായ പാസ്റ്റര്‍ ഏ റ്റി തോമസിന്റെയും, കുമ്പനാട് ആര്യപ്പള്ളില്‍ പരേതയായ കുഞ്ഞമ്മയുടെയും
മകനാണ്  പാസ്റ്റര്‍ ജോണ്‍ തോമസ്.
ഭാര്യ: മേഴ്‌സി. മക്കള്‍: ഡെബി, ജൊയാന്‍, സാറാ, ഷാന്നന്‍. സഹോദരങ്ങള്‍ പാസ്റ്റര്‍ റ്റി. തോമസ്, പാസ്റ്റര്‍ ഏബ്രഹാം തോമസ്, വര്‍ഗീസ് തോമസ്, കുഞ്ഞുമോള്‍.
തല്‍സമയ സംപ്രേഷണം യൂറ്റൂബ് അറ്റ് ഹാര്‍വെസ്റ്റ് ടെലിവിഷന്‍ യുഎസ്എ  മുഖേന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സുശീല്‍ മാത്യു 972.268.4949.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

Author