ജില്ലയിൽ പ്രളയ മുന്നൊരുക്കം മോക്ഡ്രിൽ സംഘടിപ്പിച്ചു

Spread the love

ആലപ്പുഴ : ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രളയ തയ്യാറെടുപ്പിൻറെ ഭാഗമായി ജില്ലയിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. കടക്കരപ്പള്ളി, വെൺമണി, ചെറുതന, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ പ്രളയത്തിൽ അകപ്പെട്ട ആളുകളെ മാറ്റി പാർപ്പിക്കുന്നതും ആലപ്പുഴ നഗരസഭയിലെ ജനറൽ ആശുപത്രിയിലെ വൈദ്യുതി തകരാറിനെ തുടർന്ന് രോഗികളെ മാറ്റുന്നതും വൈദ്യുതി പുന:സ്ഥാപിക്കുന്നതുമായിരുന്നു മോക് ഡ്രിൽ.

ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ദുരന്തനിവാരണ കൺട്രോൾ റൂം പ്രവർത്തിച്ചു. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം ദുരന്തനിവാരണ സമിതി അംഗങ്ങൾ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ദുരന്ത മുന്നറിപ്പ് ലഭിച്ച ഉടനെ ജില്ലയിലേയും താലൂക്കുകളിലേയും ഇൻസിഡൻറ് റെസ്‌പോൺസ് സംവിധാനവും എമർജൻസി ഓപ്പറേഷൻ സെൻററുകളും പ്രവർത്തന ക്ഷമമായി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തന സംവിധാനം ഊർജ്ജിതമാക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് ശേഷം ക്യാമ്പുകളായി നിശ്ചയിച്ച സ്ഥലത്തേക്ക് പ്രദേശവാസികളെ മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾ കൃത്യതയോടെ നടന്നു. കേന്ദ്രസേനകളായ ഐ.ടി.ബി.പി., എൻ ഡി.ആർ.എഫ്. എന്നീ വിഭാഗങ്ങളിൽ നിന്ന് പ്രത്യേക നിരീക്ഷകർ പരിപാടി വിലയിരുത്തി. പോലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യം, മോട്ടോർ വെഹിക്കിൾ, പ്ലാനിംഗ്, തദ്ദേശസ്വയംഭരണം, ജലസേചനം, ഭക്ഷ്യവിതരണം, മൃഗസംരക്ഷണം, കെ.എസ്.ആർ.ടി.സി., കെ.എസ്.ഇ.ബി., ഇറിഗേഷൻ, ഫയർഫോഴ്‌സിൻറെ കീഴിലുള്ള സിവിൽഡിഫൻസ് തുടങ്ങി വിവിധ വകുപ്പുകൾ മോക്ഡ്രിൽ ഏകോപനത്തിൽ പങ്കാളികളായി. രാവിലെ 9മണിയോടെയാണ് മോക്ക് ഡ്രിൽ ആരംഭിച്ചത്. കളക്ട്രേറ്റിൽ എമർജൻസി ഓപ്പറേഷൻ സെന്റർ, വിവിധ സ്ഥലങ്ങളുമായി സംവദിക്കാനുള്ള ടെലികമ്മ്യൂണിക്കേഷൻ സെന്റർ

Author