സംസ്കൃത സർവ്വകലാശാല സംസ്കൃത സർവ്വകലാശാല – പരീക്ഷകൾ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ രണ്ടും നാലും സെമസ്റ്ററുകൾ എം. എ., എം. എസ്‍സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇഎസ്., രണ്ടാം സെമസ്റ്റർ പി. ജി. ഡിപ്ലോമ, രണ്ടും നാലും ആറും സെമസ്റ്ററുകൾ ബി. എ., ബി. എഫ്. എ, എട്ടാം സെമസ്റ്റർ ബി. എഫ്. എ., ഏഴാം സെമസ്റ്റർ ബി. എഫ്. എ.(ഇംപ്രൂവ്മെന്റ്), രണ്ടാം സെമസ്റ്റർ ഡിപ്ലോമ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾക്ക ഓഫ് ലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് ഒന്ന്. ഫൈനോടെ മാർച്ച് 10വരെയും സൂപ്പർ ഫൈനോടെ മാർച്ച് 16 വരെയും അപേക്ഷിക്കാം. ഏപ്രിൽ 24 ന് പരീക്ഷകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

2) സംസ്കൃത സാഹിത്യ മത്സരങ്ങൾ; അവസാന തീയതി ജനുവരി 15

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കവിതകൾ, കഥകൾ, നോവലുകൾ, നാടകങ്ങൾ, സിനിമ സ്ക്രിപ്റ്റ്, സംഗീത ആൽബത്തിലേക്കുള ഗാനങ്ങൾ എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങൾ സംസ്കൃത ഭാഷയിലായിരിക്കും. സംസ്കൃത ഭാഷയറിയുന്ന ആർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. മത്സരങ്ങൾക്ക് പ്രായ നിബന്ധനയില്ല. ആനുകാലികമോ സാമാന്യ ജനത്തിന് താല്പര്യമുളളതോ ആയ വിഷയങ്ങളായിരിക്കണം രചനകൾക്ക് തെരെഞ്ഞെടുക്കേണ്ടത്. ഒരാൾക്ക് എത്ര രചനകൾ വേണമെങ്കിലും അയയ്ക്കാവുന്നതാണ്. കഥ, കവിത, സംഗീത ആൽബം എന്നീ ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 6001/രൂപ, 4001/-രൂപ, 3001/-രൂപ കാഷ് അവാർഡുകൾ നൽകും. ഈ ഇനങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന 20 സ്ഥാനം വരെ നേടുന്നവർക്ക് 1001/- രൂപ വീതം പ്രോത്സാഹനസമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോവൽ, നാടകം, സിനിമ സ്ക്രിപ്റ്റ് എന്നീ ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10001/-രൂപ, 7001/-രൂപ, 5001/-രൂപ ക്യാഷ് അവാർഡുകൾ ലഭിക്കും. ഈ ഇനങ്ങളിൽ അഞ്ചാം സ്ഥാനം വരെ ലഭിക്കുന്നവർക്ക് 3001/-രൂപ വീതം പ്രോത്സാഹന സമ്മാനങ്ങൾ നൽകും. തെരെഞ്ഞടുക്കപ്പെടുന്ന കൃതികളുടെ പ്രസിദ്ധീകരണം സർവ്വകലാശാല നിർവ്വഹിക്കും. എല്ലാ വിഭാഗങ്ങളിലും തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് മുതൽ അഞ്ച് ദിവസം വരെ ദൈർഘ്യമുളള പരീശീലന ക്യാമ്പ് സംഘടിപ്പിക്കും. രചനകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. ഇ മെയിൽ: [email protected] കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447910406,8075464403

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Leave Comment