എംഎസ്എംഇ കള്‍ക്ക് ഉടനടി ഓൺലൈന്‍ വായ്പ ലഭ്യമാക്കു പോര്‍ട്ടലുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

Spread the love

കൊച്ചി: ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്നതിന് ഉടനടി തത്വത്തില്‍ അനുമതി നല്‍കുന്ന എംഎസ്എംഇ ഓലൈന്‍ വെബ് പോര്‍ട്ടല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊായ എംഎസ്എംഇ മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സര്‍ക്കാരും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ ഇത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കുതിന്റെ ഭാഗമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പുതിയ ഓൺലൈന്‍ വായ്പാ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉടനടി ഫണ്ടുകള്‍ ലഭ്യമാക്കുന്ന ഈ വെബ് പോര്‍ട്ടല്‍ ആയിരക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പ്രയോജനം ചെയ്യും.

ജിഎസ്ടി റിട്ടേണുകളെ അടിസ്ഥാനമാക്കി ഒരു കോടി രൂപ വരെ ഓൺലൈന്‍ ബിസിനസ് വായ്പകള്‍ ഉടനടി ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. പ്രോസസിങ് പൂര്‍ണമായും ഓൺലൈന്‍ ആണ്. 10 മിനിറ്റിനകം വായ്പകള്‍ക്ക് തത്വത്തില്‍ അനുമതി ലഭ്യമാക്കുന്നതും ഈ പോര്‍ട്ടലിന്റെ സവിശേഷതയാണ്.

“ഇന്ത്യ എംഎസ്എംഇകളുടെ വലിയ കേന്ദ്രമാണ്. വളരെ വേഗത്തില്‍ ഫണ്ട് ലഭ്യമാക്കി ഈ മേഖലയെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ബിസിനസ് വികസിപ്പിക്കാന്‍ വായ്പകള്‍ക്ക് പ്രയാസം നേരിടുന്ന ആഭ്യന്തര മേഖലയിലെ സംരംഭകര്‍ക്ക് ഈ പദ്ധതി വലിയ സഹായമാകും,” സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

സംരംഭകര്‍ക്ക് എംഎസ്എംഇ ഓൺലൈന്‍ പോര്‍ട്ടലില്‍ (https://msmeonline.southindianbank.com) തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അടിസ്ഥാന വിവരങ്ങളും ജിഎസ്ടി വിശദാംശങ്ങള്‍, പ്രോമോട്ടര്‍മാരുടേയും ഈടിന്റേയും വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ വായ്പാ യോഗ്യത പോര്‍ട്ടല്‍ സ്വയം പരിശോധിച്ച് ഉടനടി സൂചനാ ടേം ഷീറ്റും നല്‍കും.

Report : Anna Priyanka Roby

Author