ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയുടെ ഹോളിഡേ ആഘോഷവും പുതിയ നേതൃത്വത്തിന്റെ സ്ഥാനാരോഹണവും ജനുവരി പതിനഞ്ചാം തീയതി വൈകീട്ട് ആറു മണിക്ക് ബെല്‍വുഡിലുള്ള സീറോ മലബാര്‍ പള്ളി ഹാളില്‍ വച്ച് നടക്കുന്നു. അസെഷന്‍ ഹെല്‍ത്ത് ഇല്ലിനോയ് മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് പോളി ദാവെന്‍പോര്‍ട് ഈ യോഗത്തില്‍ മുഖ്യ സന്ദേശം നല്‍കും. ദ്രുത ഗതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആരോഗ്യമേഖലയിലെ തൊഴിലവസരങ്ങളും പ്രൊഫഷ്ണല്‍ അഡ്വാന്‍സ്‌മെന്റും നെറ്റ് വര്‍ക്കിങ്ങും തുടങ്ങി വൈവിധ്യമാര്‍ന്ന ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎന്‍എഐ.
നഴ്‌സുമാരുടെ ഉന്നമനം ലക്ഷ്യമാക്കി സമഗ്രമായ നവീകരണ പരിപാടികളിലൂടെ വൈവീധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ ആണ് ഷിജി അലക്‌സിന്റെ നേതൃത്വത്തിലുള്ള സംഘടനാ സംവിധാനം സ്ഥാനമൊഴിയുന്നത്.
ഷിജി അലക്‌സ് പ്രസിഡന്റും, ബിനോയ് ജോര്‍ജ് വൈസ് പ്രസിഡന്റും, സിമി ജെസ്റ്റോ എക്‌സി വൈസ് പ്രസിഡന്റും, റെജീന ഫ്രാന്‍സിസ് സെക്രട്ടറിയും, സൂസന്‍ മാത്യു ട്രഷററായും പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയില്‍ ലിസി പീറ്റേഴ്‌സ്, റാണി കാപ്പന്‍, ലൈജു പൗലോസ്, മിഥുന്‍ ജോയ്, വിന്‍സി ചാക്കോ, റീന ജോര്‍ജ്, ക്രിസ് റോസ് വടകര, ജസീന വെളിയതുമാലില്‍ എന്നിവര്‍ വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനേഴ്‌സ് ആയും പ്രവര്‍ത്തനം നിര്‍വഹിക്കുന്നു. പുതിയ കമ്മിറ്റിയുടെ സത്യപ്രതിജ്ഞാച്ചടങ്ങും ഹോളിഡേ ആഘോഷങ്ങളോടൊപ്പം നടക്കുന്നു. എല്ലാ നഴ്‌സുമാരും ഈ പരിപാടികളില്‍ പങ്കെടുക്കണം എന്ന് പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി വിന്‍സി ചാക്കോ അഭ്യര്‍്ത്ഥിച്ചു. ജനുവരി പതിമൂന്നാം തീയതി വൈകീട്ട് ആറര മണിക്ക് സൂം പ്ലാറ്റുഫോമിലൂടെ ഐഎന്‍എഐയുടെ വാര്‍ഷിക പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്. എല്ലാ അംഗങ്ങളും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് ഷിജി അലക്‌സ് ഓര്‍മ്മിപ്പിച്ചു.
Report : ബെന്നി പരിമണം