ദക്ഷിണേന്ത്യയുടെ മഹത്തായ സംഭാവന എന്ന് വിശേഷിപ്പിക്കാവുന്ന സിദ്ധചികിത്സാശാസ്ത്രം ഇന്ന് ലോകം മുഴുവൻ കൂടുതൽ പ്രചാരം നേടുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ സിദ്ധവൈദ്യത്തിനു വളരെയധികം സംഭാവനകൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആറാമത് സിദ്ധദിനാചാരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ‘സിദ്ധാമൃതം, ആരോഗ്യത്തിന് സിദ്ധവൈദ്യം’ എന്ന പുസ്തകം സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. ഭാരതീയ ചികിത്സാവകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീല മേബ്ലെറ്റ്, സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈജു കെ. എസ്, ഡോ. ചിത്ര. ബി, ഡോ. പി. ഹരിഹരൻ, ഡോ. അഭിൽ മോഹൻ, ഡോ. എ. സ്മിത എന്നിവർ സംസാരിച്ചു.