ജസ്റ്റിൻ എബ്രഹാം ഡാളസിൽ നിര്യാതനായി

Spread the love

ഡാളസ്: പത്തനംതിട്ട പുന്നയ്ക്കാട്ട് കിഴക്കേ പുത്തേത്ത് സണ്ണി എബ്രഹാമിന്റെയും കല്ലൂപ്പാറ കൈതയിൽ മുണ്ടോകുളത്ത് മലയിൽ പുത്തൻവീട്ടിൽ സാലി അബ്രഹാമിന്റെയും മൂത്ത മകൻ ജസ്റ്റിൻ എബ്രഹാം (33) ഡാളസിൽ ഹൃദയാഘാതത്താൽ നിര്യാതനായി.

ജെ.ഹിൽബേർൺ എന്ന പ്രമുഖ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റ് ആയിരുന്നു. ജോലിയോടൊപ്പം സി.പി.എയ്ക്ക് പഠിക്കുകയായിരുന്നു. അവിവാഹിതനായിരുന്ന ജസ്റ്റിൻ എബ്രഹാമിന്റെ പെട്ടെന്നുള്ള മരണം ഡാളസിലെ ചെറുപ്പക്കാരുടെ ഇടയിൽ ഞെട്ടലുളവാക്കി.

ടോബിൻ എബ്രഹാം ഏക സഹോദരൻ ആണ്. ദീർഘക്കാലം ഡാളസിലെ എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ജനറൽ സെക്രട്ടറി ആയിരുന്ന അലക്സ് അലക്സാണ്ടറുടെ സഹോദരി പുത്രനും, തിരുവല്ലാ അസോസിയേഷൻ പ്രസിഡന്റ് സോണി ജേക്കബിന്റെ ഭാര്യാസഹോദരി പുത്രനുമാണ് മരണപ്പെട്ട ജസ്റ്റിൻ.

ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.

Report :   Shaji Ramapuram