തിരുവനന്തപുരം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേറ്റീവ് & കോഗ്‌നിറ്റീവ് ന്യൂറോ സയന്‍സസ് (ഐക്കോണ്‍സ്)ലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കല്പിതമായി നല്‍കി പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ പ്രകാരം ശമ്പളവും അലവന്‍സും പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം കേന്ദ്രത്തിലെ 28 ജീവനക്കാര്‍ക്കും, ഷൊര്‍ണൂര്‍ കേന്ദ്രത്തിലെ 22 ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 50 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. ബൗദ്ധികമായി ഭിന്നശേഷിയുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും രോഗനിര്‍ണയവും ചികിത്സയും മുന്‍നിര്‍ത്തി 1998-ല്‍ കേരളത്തിലാദ്യമായി ആരംഭിച്ച സ്ഥാപനമാണ് ഐക്കോണ്‍സ്.