കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്ക് ലെവല്‍ 3 ആംബുലന്‍സ്

തിരുവനന്തപുരം : കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ ലെവല്‍ 3 ഐ.സി.യു. ആംബുലന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗോഫ് ചെയ്തു. നിയോനേറ്റല്‍, പീഡിയാട്രിക്, അഡല്‍റ്റ് രോഗികളെ കാലതാമസം കൂടാതെ സമയബന്ധിതമായി എത്തിയ്ക്കുന്നതിന് ഈ ആംബുലന്‍സ് സഹായിക്കും.

കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. പത്മനാഭന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അട്ടപ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്. സനോജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജിയണല്‍ ഹെഡ് ജാക്ലിന്‍ എം ഫെര്‍ണാണ്ടസ്, റീജിയണല്‍ സെയില്‍സ് മാനേജര്‍ സുജിത് തോമസ് എന്നിവര്‍ പങ്കെടുത്തു.

Leave Comment