ന്യൂ ജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (കാൻജ്) ന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ 74) മതു റിപ്പബ്ലിക് ഡേയും ന്യൂ ഇയർ ആഘോഷങ്ങളും വിവിധ പരിപാടികളോടെ ന്യൂജേഴ്സി കാർട്ടറേറ് യുക്രേനിയൻ സെന്റെറിൽ വച്ച് നടത്തപ്പെടും. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷിക ആഘോഷത്തോടൊപ്പം പുതുവത്സരവും വളരെ വിപുലമായിട്ടാണ് കേരളാ അസ്സോസിയേഷൻ ഇത്തവണ നടത്തുന്നത് എന്നത് മുൻപെന്നത്തെക്കാളും പ്രത്യേകതയും പ്രാധാന്യവും അർഹിക്കുന്നു. മാലിനി നായരുടെ സൗപർണിക ഡാൻസ് അക്കാദമിയും , രേഖ പ്രദീപും സംഘവും , റുബീന സുധർമ്മന്റെ വേദിക അക്കാദമിയും , സോഫിയ മാത്യൂവിന്റെ ഫനാ സ്കൂൾ ഓഫ് ഡാൻസ് എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും,നൃത്തനൃത്യങ്ങളും, നോർത്ത് അമേരിക്കയിലെ പ്രശസ്തരായ യുവഗായകർ അണിനിരക്കുന്ന “സംഗീത സായാഹ്നം” എന്ന പ്രത്യേക കലാവിരുന്നും ചടങ്ങിന് മിഴിവേകും.
കേരളാ അസ്സോസിയേഷൻ്റെ സ്വപ്ന പദ്ധതിയായ നല്ല നാളേയ്ക് എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കൂട്ടായ്മ ആയ “KANJ NEXTGEN ” ൻറെ ഉത്ഘാടനം പരിപാടികൾക്കു മാറ്റു കൂട്ടും, കുട്ടികൾക്കായി പ്രത്യേക സർപ്രൈസ് വിരുന്നും ഉണ്ടാകും. വിഭവ സമൃദ്ധമായ സദ്യയും സംഘാടകർ ഒരുക്കുന്നതായിരിക്കും. നാനൂറിൽ പരം അതിഥികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട് അറിയിയ്ച്ചു . കാഞ്ചിന്റെ ഈ വർഷത്തെ പ്രവർത്തനോൽഘാടനവും തദവസരത്തിൽ നടക്കും.
ന്യൂ ജേഴ്സിയിലെ എല്ലാ മലയാളി സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട് , സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ വിജയ് പുത്തൻവീട്ടിൽ , വൈസ് പ്രസിഡന്റ് ബൈജൂ വര്ഗീസ് , ജോയിന്റ് സെക്രട്ടറി പ്രീത വീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, ഖുർഷിദ് ബഷീർ (കൾച്ചറൽ അഫയേഴ്സ്) ടോം നെറ്റിക്കാടൻ (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ജോർജി സാമുവൽ ( ചാരിറ്റി അഫയേഴ്സ്), ടോം വർഗീസ്. (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), റോബർട്ട് ആന്റണി ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോസഫ് ഇടിക്കുള തുടങ്ങിയവർ അറിയിച്ചു.
വിശദമായ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും ദയവായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ വിജയ് പുത്തൻവീട്ടിൽ , ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു.