എക്‌സ് റേ മെഷീന്റെ വെയിറ്റ് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

Spread the love

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് എക്‌സ് റേ മെഷീന്റെ വെയിറ്റ് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിക്ക് കത്ത് നൽകി

കത്ത് പൂർണ രൂപത്തിൽ.

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ തൊണ്ടയില്‍ മുള്ളുകൊണ്ടതിനെ തുടര്‍ന്ന് ചികിത്സതേടിയെത്തിയ ചിറയിന്‍കീഴ്, കൂന്തല്ലൂര്‍ മണ്ണുവിള വീട്ടില്‍ ആദിത്യ അനില്‍ എന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ നടുവിന് എക്‌സ് റേ മെഷീന്റെ വെയിറ്റ് വീണ് ഗുരുതരമായി 11.01.2023 ന് പരിക്കേറ്റതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ. ആശുപത്രി ജീവനക്കാരുടെ അലംഭാവമാണ് ഇത്തൊരുമൊരു ദാരുണ സംഭവം ഉണ്ടാകാനിടയായതെന്നും, ആശുപത്രി അധികൃതര്‍ പരാതി വളരെ ലാഘവത്തോടെ സംഭവത്തെ കണ്ടതായും പറയുന്നു. ആശുപത്രി ജീവനക്കാരുടെ വീഴ്ച മൂലം ദുരിതമനുഭവിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ തുടര്‍ചികിത്സയും, തുടര്‍പഠനവും സര്‍ക്കാര്‍ ഏറ്റെടുക്കുകയും സംഭവത്തിന് ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും താല്പര്യപ്പെടുന്നു.

Author