ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനം

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹിക സാംസ്‌കാരിക സംഘടനയാണെങ്കിലും സാധാരണക്കാരെയും അശരണരെയും സഹായിക്കുന്നതിന് എന്നും മുന്നിട്ടു നിന്നിരുന്നു.

ഷിക്കാഗോയില്‍ സാമൂഹിക, സാംസ്‌കാരിക കലാപരിപാടികള്‍ നടത്തുന്നതിലൂടെ സമൂഹത്തില്‍ ജാതിമതഭേദമെന്യേ എല്ലാം വിഭാഗം ആളുകളെയും ഒരേ വേദിയില്‍ കൊണ്ടുവരുന്നതോടൊപ്പം വനിതകള്‍ക്കുള്ള പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനും അസോസിയേഷന്‍ ശ്രമിക്കാറുണ്ട് എന്ന കാര്യം അഭിമാനപൂര്‍വ്വം സമൂഹത്തെ അറിയിക്കുക കൂടി ചെയ്യുന്നു. ഇതിനോടൊപ്പം അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും അനുസൂതം തുടരുന്നു.

കേരളത്തില്‍ നിര്‍ദ്ധനരായവര്‍ക്ക് വീടുവച്ചു നല്‍കുന്നതിനും, നടക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ചെയര്‍ നല്‍കുന്നതിനും വേണ്ടി സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ഇതിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍(847-477-0564), കോര്‍ഡിനേറ്റര്‍ ഷൈനി തോമസ് (840-209-2266), പ്രസിഡന്റ് ജോഷി വള്ളിക്കളം(312 685 6749), സെക്രട്ടറി ലീല ജോസഫ്(224 578 5262), ട്രഷറര്‍ ഷൈനി ഹരിദാസ്(630 290 7143) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

 

Author