Skip to content
  • Tuesday, March 21, 2023
  • Editorial Board
  • Audio Message
  • Christian Songs
  • Youtube Gallery
  • Kerala
  • USA
  • International
  • Christian News
Express Herald

Express Herald

Malayalam Online Christian News

  • Home
  • Articles
    • Cultural Article
    • English Article
  • Books
    • English
    • Malayalam
  • Christian News
  • Columns
    • Raju Tharakan
    • Thomas Mullakkal
  • Interviews
  • News
    • International
    • Kerala
    • National
    • English News
  • Pravasi
    • Europe
    • Gulf
    • USA
  • Charamam
  • Youtube Gallery
  • Home
  • 2023
  • February
  • 9
  • ‘ഫ്രീഡം ഫെസ്റ്റ് 2023’ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
Kerala

‘ഫ്രീഡം ഫെസ്റ്റ് 2023’ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

February 9, 2023
Expressherald

നവകേരള സൃഷ്ടിയിൽ വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ജനപക്ഷ വികസന ബദൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’ രാജ്യാന്തര സമ്മേളനത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മെയ് 12 മുതൽ 16 വരെ വിജ്ഞാന സ്വാതന്ത്ര്യ രംഗത്തെ പ്രവർത്തകരും സംഘടനകളും സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് തിരുവനന്തപുരത്ത് ‘ഫ്രീഡം ഫെസ്റ്റ് 2023: നോളജ്, ഇന്നോവേഷൻ, ടെക്‌നോളജി’ എന്ന പേരിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.

ഡിജിറ്റൽ ടെക്‌നോളജി, സ്റ്റാർട്ട് അപ്പുകളും ഇന്നൊവേഷനുകളും, ഇന്നൊവേഷനും സമൂഹവും, മെഡിടെക്, എഡ്യൂടെക്, മീഡിയാടെക്, ഇ-ഗവേണൻസ്, ഓപ്പൺ ഹാർഡ് വെയർ, ടെക്‌നോ-ലീഗൽ ഫ്രെയിംവർക്ക്, അഗ്രിടെക്, ഫിൻടെക്, ഇന്റർനെറ്റ് ഗവേർണൻസ് തുടങ്ങിയ വിവിധ മേഖലകളിൽ സെമിനാറുകളും ചർച്ചകളും പ്രദർശനങ്ങളും ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. ഫ്രീഡം ഫെസ്റ്റ് 2023 -ന് മുൻ ധനമന്ത്രി തോമസ് ഐസക് ചെയർമാനായ അക്കാദമിക് കമ്മിറ്റി പ്രവർത്തനം തുടങ്ങി.

ഐ.ടി സെക്രട്ടറി ഡോ. രത്തൻ കേൽക്കർ, അക്കാദമിക് കമ്മിറ്റി കോ-ചെയർ ഡോ.ബി.ഇക്ബാൽ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, ഡി.എ.കെ.എഫ് ജനറൽ സെക്രട്ടറി ടി.ഗോപകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave Comment
Tags: Chief Minister released the 'Freedom Fest 2023' logo

Post navigation

ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം പ്രഖ്യാപിച്ചു
പാലക്കാട് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

You may Missed

Kerala

ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

March 21, 2023
Expressherald
Kerala

പ്രഥമ കേരള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്തു

March 21, 2023
Expressherald
Kerala

കേരള പുരസ്‌കാര സമർപ്പണം

March 21, 2023
Expressherald
Kerala

അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെൻറ് പദ്ധതി ഊർജിതമാക്കും – മുഖ്യമന്ത്രി

March 21, 2023
Expressherald
Copyright © 2023 Express Herald