ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പൊതുവിതരണ വകുപ്പിന് ‘ഒപ്പം’ ഓട്ടോ തൊഴിലാളികളും *പദ്ധതി മന്ത്രി ജി ആ‍‍ർ അനിൽ ഉദ്ഘാടനം ചെയ്യും

Spread the love

റേഷൻ കടകളിലെത്താൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീടുകളിൽ നേരിട്ട് എത്തിക്കുന്ന ‘ഒപ്പം’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ഇത്തരം കുടുംബങ്ങളിലേക്ക് അവർക്ക് അർഹമായ റേഷൻ എത്തുന്നു എന്നകാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. തൃശ്ശൂർ, പൂച്ചട്ടി, മാധവമന്ദിരം ആഡിറ്റോറിയത്തിൽ ഫെബ്രുവരി 13ന്, ഉച്ചതിരിഞ്ഞ് 2.30 ന് നടക്കുന്ന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും.

ജില്ലാ കളക്ടർ ഹരിത വി. കുമാർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിഡ് മാസ്റ്റർ മുഖ്യാതിത്ഥിയാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ. സജിത്ത് ബാബു ഐ. എ. എസ്. മുഖ്യസന്ദേശവും റേഷനിംഗ് കൺട്രോളർ മനോജ് കുമാർ കെ. പദ്ധതി അവതരണവും നിർവ്വഹിക്കും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, തൃശ്ശൂർ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി. പി. ജോസഫ്, ജനപ്രതിനിധികൾ, മോട്ടോർ തൊഴിലാളി യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ അജിത്കുമാർ കെ. നന്ദി അർപ്പിക്കും.

Author