സെക്യൂരിറ്റി ജീവനക്കാരുടെ‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

എക്സൈസ്-ആരോഗ്യ വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിൽ വിമുക്തി മിഷന്റെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡീ-അഡിക്ഷൻ സെന്ററിലേക്ക് സെക്യൂരിറ്റി ജീവനക്കാരുടെ സേവനം വ്യവസ്ഥകൾ അനുസരിച്ചു ‘out source’ ചെയ്തു നൽകാൻ സാധിക്കുന്ന സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞടുക്കപ്പെടുന്ന ഏജൻസി തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

കരാർ അടിസ്ഥാനത്തിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരാണ് ആവശ്യമുള്ളത്. പത്താം ക്ലാസ് വരെ പഠിച്ച, മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന, 55 വയസ്സിൽ താഴെയുള്ള കായികക്ഷമതയുള്ളവരെയാണ് പരിഗണിക്കുന്നത്. വിമുക്ത ഭടന്മാർക്ക് മുൻഗണനയുണ്ട്. അപേക്ഷകൾ ഫെബ്രുവരി 20ന് മുമ്പ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, എക്സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം – 695023 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലേക്കോ അയയ്ക്കാം. ഫോൺ: 0471-2473149.

Leave Comment