മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറില്‍ പ്രഭപരത്തി പാക്കവിളക്ക്

Spread the love

ഡാളസ്/മാരാമണ്‍ : മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനെ പ്രഭാപൂരിതമാക്കുന്നതിന് പാക്കവിളക്ക് സ്ഥാപിക്കണമെന്ന കണ്‍വന്‍ഷന്‍ സംഘാടകരുടെ ചിരകാലാഭിലാഷം ഫെബ്രുവരി 14-നു സഫലമായി.

സ്ഥലം എംപി ആന്റോ ആന്റണിക്ക് അനുവദിച്ച വികസന ഫണ്ടില്‍ നിന്നുള്ള സംഖ്യ ചെലവഴിച്ച് മാരാമണ്‍ മണല്‍പ്പുറത്ത് സ്ഥാപിച്ച പാക്കവിളക്കിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മാര്‍ത്തോമാ മെത്രാപ്പോലീത്ത ഫെബ്രുവരി 14-നു നിര്‍വഹിച്ചു.

Picture2

റിട്രീറ്റ് സെന്ററിനു സമീപം പ്രഭപരത്തി ഉയര്‍ന്ന് നില്‍ക്കുന്ന പാക്കവിളക്കിന്റെ സ്വിച്ച് ഓണ്‍കര്‍മം ലോകമെങ്ങുമുള്ള മാര്‍ത്തോമാ സഭാ വിശ്വാസികള്‍ കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിച്ചു. ഉദ്ഘാടനം നിര്‍വഹിച്ച ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയോടൊപ്പം ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ.ജിജി മാത്യൂസ് (റാന്നി) എന്നിവരും സന്നിഹിതരായിരുന്നു.

മാരാമണ്‍ മണല്‍പ്പരപ്പില്‍ അന്ധകാരത്തെ പ്രഭാപൂരിതമാക്കുന്ന പാക്കവിളക്ക് ലോകമെങ്ങുമുള്ള മാനവരാശിക്ക് ആത്മീയ വെളിച്ചം പ്രദാനം ചെയ്യുമെന്നത് മാരാമണ്‍ കണ്‍വന്‍ഷന് വലിയൊരു അനുഗ്രഹമാണ്.

Author