ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി: ഡോ. ബാബു സ്റ്റീഫൻ ധനകാര്യ മന്ത്രി ബാലഗോപാലുമായി ചർച്ച നടത്തി – ഡോ . മാത്യു ജോയിസ്

Spread the love

ഒഴിഞ്ഞുകിടക്കുന്ന (ആള്‍ത്താമസമില്ലാതെ ) വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം പ്രവാസികളിൽ വളരെ അധികം വിഷമങ്ങൾ ഉണ്ടാക്കുകയും പലരും അത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കേരളാ ധനകാര്യ മന്ത്രി ബാലഗോപാലുമായി സംസാരിക്കുകയും ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. അത് അനുസരിച്ചു മാർച്ചിൽ ആദ്യം ഡോ. ബാബുസ്റ്റീഫൻ ധനകാര്യ മന്ത്രി ബാലഗോപാലിനെ നേരിൽ കാണുന്നുണ്ട്. ആ കൂടി കാഴ്ചക്ക് ശേഷം പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെങ്കിൽ സമരപരിപാടികൾ ഉൾപ്പെടെ ഉള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഡോ. ബാബുസ്റ്റീഫൻ അറിയിച്ചു.

ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേകം നികുതി ഏര്‍പ്പെടുത്തും എന്ന ധനകാര്യ മന്ത്രി കെ
ബാലഗോപാൽ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രവാസലോകത്തെ ആകെ ഞെട്ടിപ്പിച്ചു . ഈ നികുതി പരിഷ്‌കാരത്തി ലൂടെ കേരള സർക്കറിന്റെ ഖജനാവ് നിറയുമെങ്കിലും പ്രവാസിയുടെ പോക്കറ്റ് കാലിയാവുന്ന ഒരു നിയമമാണ് സക്കാർ കൊണ്ടുവന്നിരിക്കുന്നത്.

കേരളത്തില്‍ പത്തു ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ വീടുകളില്‍ ഇപ്പോള്‍ ആള്‍താമസം ഇല്ലാതെ ഒഴിഞ്ഞു കിടപ്പൊണ്ട്. ഈ വീടുകൾ എല്ലാം പ്രവാസികളുടെ വീടുകൾ ആണ്. നാട്ടിൽ ജോലികിട്ടാത്തത് മൂലമാണ് പലരും പ്രവാസ ജീവിതം തെരെഞ്ഞടുക്കുന്നത് . പ്രവാസികള്‍ ചോര നീരാക്കി കഷ്ടപ്പെട്ടു ഉണ്ടാകുന്ന പണം വസിക്കുന്ന നാട്ടിലും ടാക്സ് കൊടുത്തതിന് ശേഷമാണ് ബാക്കി അല്പം കേരളത്തിൽ സംമ്പാദിക്കുന്നത്. അങ്ങനെയുള്ള സംമ്പാദ്യം ആണ് അവരുടെ ഇഷ്‌ടമുള്ള വീടുകൾ ആക്കി മാറ്റുന്നത്. ഏതൊരു മലയാളിയുടെയും ആഗ്രഹവും അഭിലാഷവും ആണ് സ്വന്തമായ ഒരു വീട് എന്നത് . അത് മനസ്സിന് ഇഷ്‌ടപ്പെട്ട ഒരു വീടാകാൻ നാം പരമാവധി ശ്രമിക്കാറുണ്ട് . ഒരു വീട് നിർമ്മിക്കാൻ വേണ്ടി പ്രവാസി ആവുന്ന പല മലയാളികളെയും നാം കാണാറുമുണ്ട്.

ആദ്യമൊക്കെ മലയാളികള്‍ കൂട്ടുകുടുംബങ്ങളില്‍ ആണ് വിശ്വസിച്ചിരുന്നത് പിന്നീട് അച്ഛൻ ‘അമ്മ കുട്ടികൾ എന്ന സങ്കൽപ്പത്തിലേക്കു മാറി ചിന്തിയ്ക്കാൻ തുടങ്ങി. നമ്മൾ രണ്ട് നമുക്ക് രണ്ട് എന്ന മുദ്രവാക്യം ഓരോ മലയാളിയും ശിരസാ ഏറ്റെടുത്തു. അങ്ങനെ കുഞ്ഞു ഫാമിലിയും വലിയ വീടുകളും മലയാളികളുടെ സ്വപ്നമായി മാറി .സ്വകാര്യതക്ക് മലയാളി വലിയ സ്ഥാനം നല്‍കി. ഓരോ മലയാളിയും സ്വന്തം ഇഷ്‌ടത്തിനു അനുസരിച്ചുള്ള വീടുകൾ പണിയാൻ തുടങ്ങി. അതിനെല്ലാം ടാക്സ്ഉം ലക്ഷ്വറി ടാക്‌സും ഉൾപ്പെടെ നല്ലൊരു തുക ഗവൺമെന്റിലേക്കു കൊടുക്കുന്നുമുണ്ട് . അങ്ങനെ ആവശ്യത്തിലധികം ടാക്സ് കൊടുത്തതിന് ശേഷമാണു ഓരോ കേരളീയനും അവരുടെ വീടുകളിൽ താമസിക്കുന്നത്. നാം ജോലിക്കാര്യത്തിന് വേണ്ടി പുറത്തുപോകുബോൾ വീടുകൾ അടച്ചിടുന്നതിനു പ്രേത്യക ടാക്സ് കൊടുക്കേണ്ടി വരുന്നത് നമ്മെ വളരെ അധികം ദുഃഖത്തിൽ ആക്കുന്നു. നമ്മുടെ വീട് പൂട്ടിയിടാനുള്ള അവകാശം നമുക്കില്ലേ ? അത് അടച്ചിട്ടാൽ അവര്‍ക്ക് മേൽ വീണ്ടുമൊരു നികുതി ഭാരം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്? അത് പ്രവാസികളുടെ മേലുള്ള ഒരു വെല്ലുവിളിയായാണ് ഓരോ പ്രവാസിയും ചിന്തിക്കുന്നത്.

ഒരു സര്‍ക്കാരുകളില്‍ നിന്ന് ഇന്നുവരെ അര്‍ഹമായ യാതൊര പരിഗണനയും പ്രവാസികള്‍ക്ക് ലഭിക്കാറില്ല
. നാം കൊണ്ടുവരുന്ന വിദേശ ധനമാണ് കേരളത്തെ ഇന്ന് ഈ നിലയിൽ എത്തിച്ചത് . .കൊവിഡിന് ശേഷം ജോലി നഷ്ടപ്പെട്ട് കേരളത്തില്‍ വന്നിട്ടുള്ള പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ നടപിടികൾ എടുക്കും എന്ന് പറഞ്ഞിട്ടും യാതൊരു നടപിടിയും നാം കണ്ടില്ല .

പ്രവാസികളോടുള്ള ഗവൺമെന്റിന്റെ സമീപനത്തിൽ വരും നാളുകളിൽ മാറ്റം വരും എന്നാണ് ഫൊക്കാനയുടെ വിശ്വാസം. ഇത് ഒരു ഒറ്റപ്പേട്ട നടപിടി ആയിരിക്കാം. ചർച്ചയിലൂടെ ഇത് പരിഹരിക്കാൻ കഴിയും എന്ന് ഉറപ്പുണ്ടെന്നും ഡോ . ബാബുസ്റ്റീഫൻ അറിയിച്ചു.

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം വന്നപ്പോൾ തന്നെ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുകയും ആവിശ്യമായ നടപിടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് ആവിശ്യപെടുകയും ചെയ്തതായി സെക്രട്ടറി ഡോ. കല ഷഹി , എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് , കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : ഡോ . മാത്യു ജോയിസ് , ലാസ്‌ വേഗാസ്

Author