ഭാരതപ്പുഴ കൺവൻഷൻ മാർച്ച് 3 മുതൽ 5 വരെ ഒറ്റപ്പാലത്ത് – സാം കൊണ്ടാഴി (മീഡിയ കൺവീനർ)

ഒറ്റപ്പാലം : പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ മാർച്ച് 3 മുതൽ 5 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും.

തൃശൂർ , പാലക്കാട് ജില്ലകളിലെ അറുപതോളം സഭകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനു പാസ്റ്റർമാരായ സജു ചാത്തന്നൂർ , പ്രിൻസ് തോമസ് , സുബാഷ് കുമരകം എന്നിവർ പ്രസംഗിക്കും. സ്റ്റീഫൻ ദേവസി, സ്റ്റീവൻ സാമുവേൽ ദേവസി , ജയ്സൺ എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. രക്ഷാധികാരി കെ.വി. ഉമ്മച്ചൻ , പ്രസിഡന്റ് പാസ്റ്റർ ഇ.പി. വർഗീസ് , സെക്രട്ടറി പി.കെ. ദേവസി (ബേബി), സജി മത്തായി കാതേട്ട് , എൽ. ജസ്‌റ്റസ് (പ്രോഗ്രാം കോർഡിനേറ്റേഴ്സ് ) തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മിറ്റി നേതൃത്വം നല്കും.

Leave Comment