എറണാകുളം ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. ജോർജ് സെക്വീര സ്ഥാനമേറ്റു

കൊച്ചി: ആതുരശുശ്രൂഷാ രംഗത്ത് 58 വർഷം പൂർത്തിയാക്കുന്ന ലൂർദ് ആശുപത്രിയുടെ എട്ടാമത് ഡയറക്ടറായി റവ. ഫാ. ജോർജ് സെക്വീര സ്ഥാനമേറ്റു. ലൂർദ് ആശുപത്രി ചാപ്പലിൽ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യൂ കല്ലിങ്കലിൻ്റെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റത്.
2017 മുതൽ ലൂർദ് ആശുപത്രി അസിസ്റ്റൻ്റ് ഡയറക്ടറായും പിന്നീട് അസോസിയേറ്റ് ഡയറക്ടറായും സേവനം ചെയ്യുകയായിരുന്നു ഫാ. ജോർജ് സെക്വീര.
LOGO 1.png16 വർഷത്തെ സേവനങ്ങൾക്ക് ശേഷം ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ മാറുന്ന ഒഴിവിലേക്കാണ് പുതിയ ഡയറക്ടർ സ്ഥാനമേറ്റത്. 2006 മുതൽ ലൂർദ് ആശുപത്രി അസിസ്റ്റൻ്റ് ഡയറക്ടറായും പിന്നീട് 2017 ൽ ഡയറക്ടറായും ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ ലൂർദിൽ സേവനം ചെയ്തു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. സോണി കളത്തിൽ, ഫാ. എബിൻ വാര്യത്ത്, മോൺ. ജോസഫ് എട്ടുരുത്തിൽ, മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ , മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂഷ വർഗീസ്, മറ്റു ഡോക്ടർമാരും, ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

Report : Asha Mahadevan

Leave Comment