ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ കേരള സർക്കാരിന്റെ മലയാളം മിഷനുമായി സംയോജിച്ചുകൊണ്ടുള്ള മലയാളം പാഠ്യ പദ്ധതിക്ക് ആരംഭം കുറിച്ചു. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ഓസ്റ്റിൻ മലയാളം വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ദർശനാ മനായത്ത് ശശി മാഗ് നേതൃത്വം കൊടുക്കുന്ന ഈ മലയാളം പാഠ്യ പദ്ധതിയുടെ ഉൽഘാടന കർമ്മം നിർവഹിച്ചുകൊണ്ട് ഹ്യൂസ്റ്റൺ മലയാളികൾക്കായി സമർപ്പിച്ചു.
മലയാളം മിഷൻ പ്രവാസി മലയാളികൾക്കിടയിൽ നടത്തിവരുന്ന മലയാളം ക്ളാസ്സുകൾ മികച്ച നിലവാരം കാഴ്ചവെക്കുന്നുവെന്നു പ്രൊഫസർ ദർശന അഭിപ്രായപ്പെട്ടു. അമേരിക്കയിൽ മലയാളം പഠിക്കുന്നതിന്റെ പ്രശസ്തി മലയാളികൾ ചിന്തിക്കുന്നതിനുമുമ്പേ ചിന്തിച്ച പ്രൊ. റോഡ്നി എഫ്. മോഗിന്റെ സ്മരണക്കുമുന്പിൽ ശിരസ്സുനമിക്കുന്നുവെന്നും ദർശന ഉദ്ഘാടന പ്രസംഗത്തിൽ പ്രറയുകയുണ്ടായി. പ്രശസ്ത കവി മുരുകൻ കാട്ടാക്കട നാട്ടിൽനിന്ന് വീഡിയോയിലൂടെ ആശംസകൾ അറിയിക്കുകയും തുടർന്ന് മിസ്സോറി സിറ്റി മേയർ, റോബിൻ ഏലക്കാട്ട്, ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിന്റ ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്ഫോർഡ് സിറ്റി പ്രൊ ടെം മേയർ കെൻ മാത്യു , നടനും എഴുത്തുകാരനും സംവിധായകനുമായ തമ്പി ആന്റണി എന്നിവർ ആശംസകൾ അറിയിച്ചു.
മാഗ് 2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു. ജോജി ജോസഫ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട 2023ലെ കമ്മിറ്റിയിൽ സക്കറിയ തോമസ് (ഡോ ഷൈജു) വൈസ് പ്രസിഡണ്ട്, മെവിൻ ജോൺ എബ്രഹാം സെക്രട്ടറി, സുബിൻ കുമാരൻ (ജോയിൻ സെക്രട്ടറി), ജോർജ് വർഗീസ് (ജോമോൻ) ട്രസ്റ്റി, ജോർജ് ജോസഫ് ജോയിൻ (ട്രഷറർ) ,ആൻറണി ചെറു (പ്രോഗ്രാം കോഡിനേറ്റർ), ബിജു ചാലക്കൽ (സ്പോർട്സ് കോഡിനേറ്റർ), സുനിൽ എബ്രഹാം (മെമ്പർഷിപ്പ് കോഡിനേറ്റർ), മാത്യു തോട്ടം (സീനിയർ സിറ്റിസൺ കോഡിനേറ്റർ), ബാബു തോമസ് (ഐടി & ഡിജിറ്റൽ മീഡിയ കോഡിനേറ്റർ), അജു ജോൺ (പി ആർ ഓ & ചാരിറ്റി കോഡിനേറ്റർ), പൊടിയമ്മ പിള്ള & വർഷ മാർട്ടിൻ (വുമൺസ് ഫോറം), മെർലിൻ സാജൻ (യൂത്ത് കോഡിനേറ്റർ) എന്നിവർ 2023ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
മലയാളം ക്ളാസ്സുകളെ പറ്റി കൂടുതൽ അറിയുവാൻ ജോയിൻ സെക്രട്ടറി സുബിൻ കുമാരൻ, പ്രസിഡണ്ട് ജോജി ജോസഫ് സെക്രെട്ടറി മെവിൻ ജോൺ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.