ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാദിനാഘോഷം മാര്‍ച്ച് പതിനൊന്നിന്

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാദിനം വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു മാര്‍ച്ച് 11-നു വൈകുന്നേരം ആറു മുതല്‍ വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

മലയാള സംഗീതത്തില്‍ തത്പരരും പ്രഗത്ഭരുമായ വനിതകള്‍ക്കായി ഒരു സംഗീത മത്സരവും ഇതോടൊപ്പം നടത്തുന്നു. ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഷിക്കാഗോയിലുള്ള മലയാളി വനിതകള്‍ കോര്‍ഡിനേറ്റേഴ്‌സിന്റെ പക്കല്‍ പേര് നല്‍കേണ്ടതാണ്. അതുപോലെ തന്നെ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മെമ്പര്‍മാരില്‍ റെസ്പിരേറ്ററി തെറാപ്പിസ്റ്റായി ഇരുപത് വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന മലയാളി വനിതകളെ ചടങ്ങില്‍ വച്ച് ആദരിക്കുന്നതാണ്. ഇതിന് അര്‍ഹരായിട്ടുള്ളവര്‍ മാര്‍ച്ച് മൂന്നിനു മുമ്പായി പേര് നല്‍കേണ്ടതാണ്.

കൂടതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്- ജോഷി വള്ളിക്കളം (312 685 6749), വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സായ ഡോ. റോസ് വടകര (708 662 0774), ഡോ. സ്വര്‍ണ്ണം ചിറമേല്‍ (630 244 2068), ഷൈനി തോമസ് (847 209 2266).

Author