എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് ടാലന്റ് സ്പ്രിന്റ് വീ പ്രോഗ്രാം

Spread the love

കൊച്ചി: എഡ്‌ടെക് കമ്പനിയായ ടാലന്റ് സ്പ്രിന്റ് ഗൂഗിളിന്റെ പിന്തുണയോടെ വിമന്‍ എഞ്ചിനീയേഴ്‌സ് (വീ) പ്രോഗ്രാമിന്റെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 200 ഒന്നാം വര്‍ഷ വനിതാ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി ആഗോളതലത്തില്‍ മികച്ച സാങ്കേതികത്തൊഴിലുകള്‍ക്കായി സജ്ജരാക്കുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാര്‍ത്ഥിക്കും 100 ശതമാനം ഫീസ് സ്‌കോളര്‍ഷിപ്പും 100,000 രൂപ ക്യാഷ് സ്‌കോളര്‍ഷിപ്പും ലഭിക്കും.

രണ്ടു വര്‍ഷത്തെ പ്രോഗ്രാമില്‍ ടാലന്റ് സ്പ്രിന്റിലെ മുന്‍നിര ഫാക്കല്‍റ്റികള്‍, വ്യവസായ വിദഗ്ധര്‍, ഗൂഗിളിലെ എഞ്ചിനീയര്‍മാര്‍, ടെക്നോളജി ലീഡേഴ്സ് എന്നിവരില്‍ നിന്നുള്ള മെന്റര്‍ഷിപ്പും ലഭ്യമാകും. വീ 5-നുള്ള അപേക്ഷകള്‍ 2023 ഫെബ്രുവരി 28 വരെ നല്‍കാം. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം വെബ്സൈറ്റ് (we.talentsprint.com) സന്ദര്‍ശിക്കുക.

പ്രാദേശിക കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനും, പ്രതിനിധീകരിക്കപ്പെടുന്നതും ഉള്‍ക്കൊള്ളുന്നതുമായ ടാലന്റ് പൂളുകള്‍ നിര്‍മ്മിക്കുന്നതിനുമുള്ള ഗൂഗിളിന്റെ നിരന്തരമായ ശ്രമങ്ങളുമായി ചേര്‍ന്നുപോകുന്നതാണ് വിമെന്‍ എഞ്ചിനീയേഴ്സ് പ്രോഗ്രാമെന്നു-ഗൂഗിള്‍ വിപിയും ജനറല്‍ മാനേജറുമായ ശിവ വെങ്കിട്ടരാമന്‍ പറഞ്ഞു. ടാലന്റ് സ്പ്രിന്റിന്റെ വിമന്‍ എഞ്ചിനീയേഴ്‌സ് പ്രോഗ്രാമിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തുന്നതിന് ഹാര്‍ഡ് ആന്‍ഡ് സോഫ്റ്റ് സ്‌കില്ലുകളില്‍ പരിശീലനം നല്‍കുന്നുവെന്ന് ടാലന്റ് സ്പ്രിന്റ് സിഇഒയും എംഡിയുമായ ഡോ. സന്തനു പോള്‍ പറഞ്ഞു.

Report : Aishwarya

Author