കാലിഫോര്‍ണയ : മെയ് ആദ്യവാരം നടക്കുന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഡിസ്ട്രിക്ട് 76-ല്‍ നിന്നും ഇന്ത്യന്‍ അമേരിക്കന്‍ ദര്‍ശന പട്ടേല്‍ മത്സരിക്കുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിലവില്‍ വന്നു. 48 വയസുള്ള ദര്‍ശന ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്.
സംസ്ഥാന അസംബ്ലിയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചിതിനാല് കാലിഫോര്‍ണയ പൊവെ യൂണിഫൈഡ് സ്കൂള്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാംതവണയും മത്സരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. ജനങ്ങളില്‍ ഒരു മാറ്റം സൃഷ്ടിക്കുക എന്നതാണ് തന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പൊതു വിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷ, പ്രകൃതി സംരക്ഷണം, ആരോഗ്യ രംഗത്തെ വികസനം എന്നിവയും തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കൗമാര പ്രായത്തിലാണ് ഇവര്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. പതിനാലാം വയസില്‍ മാതാവിനെ നഷ്ടപ്പെട്ട ഇവര്‍ മെഡിക്കല്‍, ഹെല്‍ത്ത് ഗവേഷണ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഇര്‍വിംഗിലെ കാലിഫോര്‍ണയ യൂണിവേഴ്സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ പി.എച്ച്ഡി നേടി.
പസഫിക് ഐലന്റര്‍ അമേരിക്കന്‍ അഫയേഴ്സ് കാലിഫോര്‍ണിയ കമ്മീഷനിലും, സാന്റിയാഗോ കൗണ്ടി അംഗമായും പ്രവര്‍ത്തിക്കുന്നു. ഡമോക്രാറ്റിക് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ്. ഭര്‍ത്താവും മൂന്നു മക്കളും ഉള്‍പ്പെടുന്ന കുടുംബം സാന്റിയാഗോയിലാണ് താമസം.