കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ ആദ്യമായി നിരത്തിലിറക്കുന്ന ഇലട്രിക് വാഹനമായ സിട്രോണ്‍ ഇ-സി 3 അവതരിപ്പിച്ചു. 11,50,000 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. ഫെബ്രുവരി മധ്യത്തോടെ രാജ്യത്തുടനീളമുള്ള ലാ മൈസന് സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ വഴി വില്‍പ്പന ആരംഭിക്കും. സിട്രോണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന പൂര്‍ണമായും ഓണ്‍ലൈനായും വില്‍പ്പനയുണ്ട്. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ഫാക്ടറിയിലാണ് ഈ കാറിന്‍റെ നിര്‍മാണം. സിട്രോണ്‍ രണ്ടാമതായി ഇന്ത്യയില്‍ അവതരിപ്പിച്ച ബി സെഗ്മെന്‍റ് ഹാച്ബാക്കായ സി 3 യുടെ പൂര്‍ണ ഇലക്ട്രിക് പതിപ്പാണ് ഇ-സി 3.
The New Citroën Ë-C3 All-Electric: Introductory prices (ex-showroom Delhi)
Live |
₹ 11,50,000 |
Feel |
₹ 12,13,000 |
Feel VIBE PACK |
₹ 12,28,000 |
Feel DUAL TONE VIBE PACK |
₹ 12,43,000 |
പുതിയ സിട്രോണ്‍ ഇ-സി 3 രാജ്യത്തുടനീളം 25 നഗരങ്ങള്‍ ലഭിക്കും. കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, ചെന്നൈ, മാംഗ്ലൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, പൂനെ, നാഗ്പൂര്‍, അഹമദാബാദ്, സൂറത്, ജയ്പൂര്‍, ഭോപാല്‍, ന്യൂദല്‍ഹി, ഗുഡ്ഗാവ്, ചണ്ഡീഗഢ്, ലക്നൗ, കര്‍ണല്‍, ഡെറാഡൂണ്‍, രാജ്കോട്ട്, കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് ലാ മൈസന് സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ ഉള്ളത്. ഇവിടങ്ങളിലെല്ലാം ജിയോ-ബിപിയുടെ ഡിസി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം.
പുതിയ ഇ-സി3 പൂര്‍ണ ഇലക്ട്രിക് വാഹനത്തോടൊപ്പം മൈ സിട്രോണ്‍ കണക്ട്, സി-ബഡി എന്നീ കണക്ടിവിറ്റി ആപ്പുകളും സിട്രോണ്‍ പുറത്തിറക്കുന്നുണ്ട്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ ലഭിക്കുന്ന മൈ സിട്രോണ്‍ കണക്ടില്‍ 35 സ്മാര്‍ട് ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവിങ് പെരുമാറ്റ വിശകലനം, വെഹിക്കിള്‍ ട്രാക്കിങ്, എമര്‍ജന്‍സി സര്‍വീസ് കോള്‍, ഓട്ടോ ക്രാഷ് നോട്ടിഫിക്കേഷന്‍, സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകള്‍, ഉപയോഗം അടിസ്ഥാനമാക്കിയുള്ള ഇന്‍ഷൂറന്‍സ് മാനദണ്ഡം, ഏഴു വര്‍ഷം സബ്സ്ക്രിപ്ഷന്‍ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.
ബാറ്ററിക്ക് ഏഴു വര്‍ഷം അല്ലെങ്കില്‍ 1.40 ലക്ഷം കിലോമീറ്റര്‍ വരേയും, ഇ-മ്ാട്ടോേറിന് അഞ്ചു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരേയും വാഹനത്തിന് മൂന്ന് വര്‍ഷം അല്ലെങ്കില്‍ 1.25 ലക്ഷം കിലോമീറ്റര്‍ വരെയുമാണ് വാറന്‍റി.
New Citroën Ë-C3 All-Electric Warranty Programme |
B2C |
B2B |
BATTERY |
7YRS /140K Kms |
3 YRS/125K Kms |
e MOTOR |
5YRS /100K Kms |
|
VEHICLE |
3YRS /125K Kms |
‘സ്റ്റെല്ലാന്‍റിസിനെ സംബന്ധിച്ചിടത്തോളം സിട്രോണ്‍ ഇ-സി 3 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സുപ്രധാന നാഴികക്കല്ലാണ്. പാസഞ്ചര്‍ വാഹനങ്ങളുടെ ഗണത്തില്‍ നവാഗതന്‍ എന്നതില്‍ നിന്ന് ഇലക്ട്രിക് വാഹന രംഗത്ത് സുപ്രധാന സാന്നിധ്യമായി മാറുന്ന നിലയിലേക്ക് സിട്രോണ്‍ വളര്‍ന്നു. പുതിയ സി 3 അവതരിപ്പിച്ച് ആറു മാസത്തിനുള്ളില്‍ തന്നെ താങ്ങാവുന്ന നിരക്കിലുള്ള പൂര്‍ണ ഇലക്ട്രിക് പതിപ്പ് കൂടി ഇറക്കാന്‍ സാധിച്ചത് മികച്ചൊരു നേട്ടമാണ്. ഈ സ്മാര്‍ട് കാര്‍ പ്ലാറ്റ്ഫോം തയാറാക്കുന്നതിന് ഞങ്ങളുടെ എഞ്ചിനീയറിങ്, ഡെവലപ്മെന്‍റ് ടീമും പ്രാദേശിക പങ്കാളികളും നടത്തിയ മികച്ച ശ്രമത്തിന്‍റെ ഫലമാണിത്,’ സ്റ്റ്ല്ലൊന്‍റിസ് ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ റോനള്‍ഡ് ബുചര പറഞ്ഞു.
‘ഇന്ത്യന്‍ ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യങ്ങള്‍ മുന്നില്‍കണ്ടാണ് പുതിയ ഇ-സി 3 വികസിപ്പിച്ചെടുത്തത്. 320 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ച് ലഭിക്കുന്നതോടൊപ്പം 100 ശതമാനം ഡിസി ഫാസ്റ്റ് ചാര്‍ജിങ് അടക്കമുള്ള ഒട്ടേറെ സാങ്കേതിക ഫീച്ചറുകളുമുണ്ട്. ഉപഭോക്താക്കളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റുന്ന പൂര്‍ണ ഇലക്ട്രിക് കാറാണ് ഇ-സി 3,’ സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് പുതിയ സിട്രോണ്‍ ഇ-സി3 ഓള്‍-ഇലക്ട്രിക് ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ആസ്വദിക്കാനും കഴിയും. അടുത്തുള്ള സിട്രോണ്‍ ഷോറൂം സന്ദര്‍ശിക്കുകയോ ഓണ്‍ലൈനായി കാര്‍ ബുക്ക് ചെയ്യുക/വാങ്ങുകയോ ചെയ്യാം. www.citroen.in
പ്രെസ്സ് കിറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍