7 അപ്പിന്റെ സമ്മര്‍ ക്യാംപയിനുമായി രശ്മിക മന്ദാന

കൊച്ചി : ബ്രാന്‍ഡ് അംബാസിഡറായ രശ്മിക മന്ദാന അഭിനയിക്കുന്ന 7 അപ്പിന്റെ സമ്മര്‍ ക്യാംപയിന്‍ പുറത്തിറക്കി. ഇന്ത്യയുടെ സൂപ്പര്‍ ഡ്യൂപ്പര്‍ റിഫ്രഷറായി 7 അപ്പിനെ മുന്നോട്ടു വയ്ക്കുന്നതാണ് പുതിയ ക്യാംപയിന്‍.

രശ്മികയുടെ ഊര്‍ജ്വസ്വലമായ പരിവേഷം 7 അപ്പിനു മികച്ച പിന്തുണയാകുമെന്ന് പെപ്‌സികോ ഇന്ത്യയുടെ ഫ്‌ലേവേഴ്‌സ് ആന്‍ഡ് എനര്‍ജി സീനിയര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ നസീബ് പുരി പറഞ്ഞു.

പുതിയ 7 അപ്പ്് ക്യാംപയിന്‍ എല്ലാത്തരം മാധ്യമങ്ങളിലൂടെയും സംപ്രേഷണം ചെയ്യും. ലെമണ്‍ ആന്‍ഡ് ലൈം ഫ്‌ലേവറുമായി ഈ പാനീയം വിവിധ പാക്കുകളില്‍ ലഭ്യമാകും.

Report : Aishwarya

Leave Comment