ഹൂസ്റ്റൺ സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ തിരുനാളിനു കോടിയേറി : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാളിനു തുടക്കമായി.

മാർച്ച് 10 ന് വെള്ളിയാഴ്ച ഇടവക വികാരി ഫാ, ജോണിക്കുട്ടി പുലീശ്ശേരി കൊടി ഉയർത്തിയതോടെ ഒൻപതു ദിവസത്തെ തുടർച്ചയായ മദ്ധ്യസ്ഥപ്രാർത്ഥനയ്ക്കും വി.കുർബാനയ്ക്കും ആരംഭം കുറിച്ചു.

Houston Syro Malabar NOTICE -2023-NEW

ആദ്യ ദിനത്തിൽ സെന്റ് മേരീസ് ക്നാനായ ഫൊറോനാ വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കര ആഘോഷമായ വി.കുർബാനയ്ക്കു മുഖ്യ കാർമ്മികത്വം വഹിച്ചു.
അസ്സിസ്റ്റന്റ് വികാരി റവ.ഫാ.മെൽവിൻ മംഗലത്ത് ലദീഞ്ഞ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പ്രധാന തിരുനാൾ ദിനങ്ങളായ മാർച്ച് 18,19 തീയതികളിൽ ആഘോഷമായ തിരുകർമ്മകൾക്ക് ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടും മുൻ വികാരിമാരായ റവ.ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, റവ.ഫാ.ക്രിസ്റ്റി പറമ്പുകാട്ടിൽ, റവ.ഫാ. ലിഗോരി കട്ടിക്കാരൻ എന്നിവരും നേതൃത്വം നൽകും.

മറ്റു ദിവസങ്ങളിൽ റവ.ഫാ. ജോസഫ് തച്ചാറ, റവ. ഫാ. റാഫേൽ വടക്കൻ, റവ.ഫാ.ലുക്ക് പടിക്കവീട്ടിൽ, റവ.ഫാ.സിമ്മി വർഗീസ്, റവ.ഫാ.രാജീവ് വലിയവീട്ടിൽ എന്നിവർ കാർമ്മികരാകും.

തിരുനാൾ ക്രമീകരണങ്ങൾക്ക് ട്രസ്റ്റിമാരായ വര്ഗീസ് കല്ലുവെട്ടാംകുഴി, പ്രിൻസ് മുടന്താഞ്ചലിൽ, ഫിലിപ്പ് പായിപ്പാട്ട് , ഷിജോ തെക്കേൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേത്രത്വം നൽകും.

മാർച്ച് 20 നു മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമ്മങ്ങളോടെ തിരുനാൾ സമാപിക്കും.

Author