കേരള നവോത്ഥാനത്തിലെ അവിസ്മരണീയ സംഭവമാണ് വൈക്കം സത്യാഗ്രഹം. 1924 മാര്‍ച്ച് മുപ്പതിന് ആരംഭിച്ച് 1925 നവംബര്‍ 23 വരെ നീണ്ടു നിന്ന അയിത്തോച്ചാടനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനുമായി നടന്ന ഈ മഹദ് സമരത്തിന്റെ ശതാബ്ദി 2023 മാര്‍ച്ച് 30 മുതല്‍ ആഘോഷിക്കുവാന്‍ കെ.പി.സി.സി തീരുമാനിച്ചിരിക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2023 മാര്‍ച്ച് മുപ്പതിന്, അഖിലേന്ത്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ.മല്ലികാര്‍ജ്ജുന ഖാര്‍ഗെ വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയാണ്.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ നേതാക്കള്‍ നയിക്കുന്ന വിവിധ പ്രചരണ ജാഥകള്‍ കേരളത്തിന്റെ വിവിധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്നാരംഭിച്ച് സമ്മേളന നാഗരിയായ വൈക്കത്ത് ടി.കെ.മാധവന്‍ നഗറില്‍ എത്തി ചേരും. പ്രചരണ ജാഥകളോടാനുബന്ധിച്ചു വിവിധ നവോത്ഥാന സമ്മേളനങ്ങള്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
1. മഹാത്മജി ഛായാചിത്ര ജാഥ
തീയതി 29 മാര്‍ച്ച് രാവിലെ 9
ഉദ്ഘാടനം: ശ്രീ.ബെന്നി ബെഹനാന്‍ എം.പി
ആലുവ യുസി കോളേജ് അങ്കണത്തില്‍ മഹാത്മജി നട്ട വൃക്ഷ ചുവട്ടില്‍ നിന്ന് നിന്ന് ആരംഭിച്ച് വൈക്കം സമ്മേളന നഗറില്‍ എത്തിച്ചേരുന്നു.
ജാഥാ ക്യാപ്റ്റന്‍
ശ്രീ.എം.എം.ഹസ്സന്‍
യു.ഡി.എഫ് കണ്‍വീനര്‍.
വൈസ് ക്യാപ്റ്റന്‍മാര്‍
ശ്രീ.വി.ജെ.പൗലോസ്
(കെ.പി.സി.സി വൈസ് പ്രസിഡന്റ്)
ശ്രീ.ബി.എ.അബ്ദുള്‍ മുത്തലിബ്
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
ശ്രീ.എസ്. അശോകന്‍
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
മാര്‍ച്ച് 29 വൈകുന്നേരം 5 മണിക്ക് വൈക്കം സമ്മേളന നഗരിയായ ടി.കെ.മാധവന്‍ നഗറില്‍ എത്തിച്ചേരും.
2. വൈക്കം വീരര്‍ ഛായാചിത്ര ജാഥ
തീയതി മാര്‍ച്ച് 25
തമിഴ്‌നാട്ടിലെ ഈറോഡ് പെരിയോര്‍ ഇ.വി.രാമസ്വാമി നായ്ക്കരുടെ ജന്മസ്ഥലത്ത് നിന്നാരംഭിക്കുന്ന സ്മൃതിജാഥ.
യാത്രാ കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം വഴി വൈക്കത്ത്
എത്തിച്ചേരും.
ജാഥാ ക്യാപ്റ്റന്‍
ശ്രീ.ഇ.വി.കെ.എസ്. ഇളങ്കോവന്‍ എം.എല്‍.എ
വൈസ് ക്യാപ്റ്റന്‍
ശ്രീ.വി.ടി.ബല്‍റാം
(കെ.പി.സി.സി വൈസ് പ്രസിഡന്റ്)
ശ്രീ.സി.ചന്ദ്രന്‍
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
ജാഥാ മാനേജര്‍ കോര്‍ഡിനേറ്റര്‍
ശ്രീ.പി.എ.സലീം
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
മാര്‍ച്ച് 28 വൈകുന്നേരം 5 പാലക്കാട് നവോത്ഥാന സമ്മേളനം
മാര്‍ച്ച് 29 വൈകുന്നേരം 5 മണിക്ക് സമ്മേളന നഗരിയായ വൈക്കം ടി.കെ.മാധവന്‍ നഗറില്‍ ജാഥ എത്തിച്ചേരും.
3 കേരള നവോത്ഥാന സ്മൃതിജാഥ
ശ്രീനാരായണ ഗുരു, ഭാരത കേസരി മന്നത്തു പദ്മനാഭന്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ഛായ ചിത്ര ജാഥകള്‍
അരുവിപ്പുറം
വെങ്ങാനൂര്‍
അയ്യാ വൈകുണ്ഠ സ്മാരകം
ശിങ്കാരതോപ്പ്
മണക്കാട്
കോട്ടയം
തീയതി 27 മാര്‍ച്ച് വൈകുന്നേരം 4 മണിക്ക്
ഉദ്ഘാടനം: ശ്രീ.വി.ഡി.സതീശന്‍
(ബഹു:പ്രതിപക്ഷ നേതാവ്)
അരുവിപ്പുറത്ത്
ജാഥാ ക്യാപ്റ്റന്‍
ശ്രീ.കൊടിക്കുന്നില്‍ സുരേഷ് എം.പി
(കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ്)
വൈസ് ക്യാപ്റ്റന്‍മാര്‍
ശ്രീ.എന്‍. ശക്തന്‍
(കെ.പി.സി.സി വൈസ് പ്രസിഡന്റ്)
ശ്രീ.ജി.എസ്.ബാബു
(കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍)
ശ്രീ.ജി.സുബോധന്‍
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
ജാഥാ മാനേജര്‍ കോര്‍ഡിനേറ്റര്‍ – ശ്രീ.മര്യാപുരം ശ്രീകുമാര്‍
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
മാര്‍ച്ച് 28 രാവിലെ 9 ന്
ശ്രീ അയ്യങ്കാളി ഛായ ചിത്രം ഏറ്റുവാങ്ങല്‍ സമ്മേളനം
ഉദ്ഘാടനം: ശ്രീ.വി.എം.സുധീരന്‍
(ബഹു. മുന്‍ കെപിസിസി അധ്യക്ഷന്‍)
മാര്‍ച്ച് 29 വൈകുന്നേരം 3 മണിക്ക്
ഭാരത കേസരി മന്നത്തു പദ്മനാഭന്‍ ഛായ ചിത്രം ഏറ്റുവാങ്ങല്‍, സമ്മേളനം
കോട്ടയം തിരുനക്കര മൈതാനം, മന്നം സ്‌ക്വയര്‍
ഉദ്ഘാടനം: ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ
മാര്‍ച്ച് 29 ന് വൈകിട്ട് 5 മണിക്ക് വൈക്കം സമ്മേളന നഗരി ടി.കെ.മാധവന്‍ നഗറില്‍
4. അയിത്തോച്ചാടന ജ്വാലാപ്രയാണം
ടി.കെ.മാധവന്റെ സ്മൃതി മണ്ഡപം, ചെട്ടികുളങ്ങരയില്‍ നിന്ന് ആരംഭിക്കുന്ന 4 ദിവസത്തെ പദയാത്ര.
തീയതി 25 മാര്‍ച്ച് വൈകുന്നേരം 3.30
ഉദ്ഘാടനം: ശ്രീ.കെ.സി.വേണുഗോപാല്‍ എം.പി
(ബഹു: എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി)
ജാഥാ ക്യാപ്റ്റന്‍
ശ്രീ.അടൂര്‍ പ്രകാശ് എം.പി
വൈസ് ക്യാപ്റ്റന്‍മാര്‍
ശ്രീ.കെ.പി.ശ്രീകുമാര്‍
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
ശ്രീ.എ.എ.ഷുക്കൂര്‍
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
ജാഥാ മാനേജര്‍/കോര്‍ഡിനേറ്റര്‍
ശ്രീ.എം.ജെ.ജോബ്
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
മാര്‍ച്ച് 30 ന് രാവിലെ 12 മണിക്ക് വൈക്കം സമ്മേളന നഗരിയായ ടി.കെ.മാധവന്‍ നഗറില്‍ എത്തിച്ചേരും.
5. വൈക്കം സത്യാഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ജാഥ
തീയതി 28 മാര്‍ച്ച് രാവിലെ 9 മണിക്ക്
ഉദ്ഘാടനം: ശ്രീ.രമേശ് ചെന്നിത്തല എം.എല്‍.എ
വൈക്കം സത്യാഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപിള്ളയുടെ ജന്മഗൃഹമായ കോഴഞ്ചേരിയില്‍ നിന്ന് ആരംഭിക്കുന്ന ഛായാചിത്ര ഘോഷയാത്ര.
ജാഥാ ക്യാപ്റ്റന്‍
ശ്രീ.ആന്റോ ആന്റണി എം.പി
വൈസ് ക്യാപ്റ്റന്‍മാര്‍
ശ്രീ.പഴകുളം മധു
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
ശ്രീ. ജോസി സെബാസ്റ്റ്യന്‍
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
മാര്‍ച്ച് 29 ന് വൈകുന്നേരം 5 മണിക്ക് വൈക്കം സമ്മേളന നഗരിയായ ടി.കെ.മാധവന്‍ നഗറില്‍ എത്തിച്ചേരും.
6. മലബാര്‍ നവോത്ഥാനനായക ഛായാചിത്ര ജാഥ
കോഴിക്കോട് നിന്ന് കെ.പി.കേശവമേനോന്‍, കെ.കേളപ്പന്‍ എന്നിവരുടെ ഛായാചിത്രവുമായി ഛായാചിത്രഘോഷയാത്ര.
തീയതി മാര്‍ച്ച് 27 രാവിലെ 9 മണിക്ക്
ഉദ്ഘാടനം: ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രന്‍
(ബഹു: മുന്‍ കെ.പി.സി.സി പ്രസിഡന്റ്)
ജാഥാ ക്യാപ്റ്റന്‍
അഡ്വ.ടി.സിദ്ധിഖ് എം.എല്‍.എ
(കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ്)
വൈസ് ക്യാപ്റ്റന്‍മാര്‍
പ്രൊഫ.കെ.എ.തുളസി
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
ശ്രീ.സോണി സെബാസ്റ്റ്യന്‍
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
ശ്രീമതി.ആലിപ്പറ്റ ജമീല
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
ജാഥാ മാനേജര്‍
ശ്രീ.പി.എം.നിയാസ്
(കെ.പി.സി.സി ജനറല്‍ സെക്രട്ടറി)
മാര്‍ച്ച് 28 വൈകുന്നേരം 5 മണിക്ക്
ഗുരുവായൂര്‍ സത്യാഗ്രഹ അനുസ്മരണ സമ്മേളനം
തൃശൂര്‍ ജില്ല സ്വീകരണം
ഉദ്ഘാടനം: ശ്രീ.ശശി തരൂര്‍ എം.പി
മാര്‍ച്ച് 29 വൈകുന്നേരം 5 മണിക്ക് ജാഥ വൈക്കം സമ്മേളന നഗരിയായ ടി.കെ.മാധവന്‍ നഗറില്‍ എത്തിച്ചേരും.
പരിപാടികളുടെ സംക്ഷിപ്ത രൂപം
2023 മാര്‍ച്ച് 30
ശതാബ്ദി ആഘോഷം സംസ്ഥാനതല ഉദ്ഘാടനം
ജില്ല: കോട്ടയം
സ്ഥലം: വൈക്കം
തീയതി: 2023 മാര്‍ച്ച് 30
ഉദ്ഘാടകന്‍: ശ്രീ.മല്ലികാര്‍ജുന ഖാര്‍ഗേ
മുഖ്യാതിഥി: ശ്രീ.കെ.സി.വേണുഗോപാല്‍, എ.ഐ.സി.സി സംഘടനാ ചുമതല ജനറല്‍ സെക്രട്ടറി, അധ്യക്ഷന്‍- കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ.സുധാകരന്‍ എം.പി
പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍, ശ്രീ.ഇ.വി.കെ.എസ്.ഇളങ്കോവന്‍, ശ്രീ.രമേശ് ചെന്നിത്തല, ശ്രീ.എം.എം.ഹസ്സന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, എ.ഐ.സി.സി ഭാരവാഹികള്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നു.
2.ജില്ല ഉദ്ഘാടനങ്ങള്‍/പ്രഭാഷണങ്ങള്‍
കേരളത്തിലെ പതിനാല് ജില്ലകളിലും വൈക്കം സത്യാഗ്രഹവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും എന്ന വിഷയത്തിലും സമകാലിക ഇന്ത്യയിലെയും കേരളത്തിലെയും വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പ്രഭാഷണങ്ങളുടെ ജില്ലാ തല ഉദ്ഘാടനം
3. വൈക്കം സത്യാഗ്രഹ ചരിത്ര കോണ്‍ഗ്രസ്
മെയ് ജൂണ്‍ മാസത്തില്‍
തിരുവനന്തപുരത്ത്
4. വര്‍ക്കലയില്‍
ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ ഗാന്ധി സംഭാഷണ അനുസ്മരണ
സമ്മേളനം
5. ശ്രീ.മന്നത്തു പദ്മനാഭന്‍ നേതൃത്വം കൊടുത്ത സവര്‍ണ്ണ ജാഥ അനുസ്മരണ സമ്മേളനം
6) വൈക്കം സത്യാഗ്രഹ പ്രദര്‍ശനവും അന്താരാഷ്ട്ര ശില്‍പ്പശാലയും
ജൂലൈ/ ഓഗസ്റ്റ് മാസത്തില്‍
എറണാകുളത്ത്
6)വൈക്കം സത്യാഗ്രഹ ശതാബ്ദി മലബാര്‍ മേഖല സമ്മേളനം
കോഴിക്കോട്
ഓഗസ്റ്റ് /സെപ്റ്റംബര്‍ മാസത്തില്‍
7. വൈക്കം സത്യഗ്രഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും ബന്ധപ്പെടുത്തിയുള്ള അനുസ്മരണ സമ്മേളങ്ങള്‍
8. ഗാന്ധിജി
കേരളത്തില്‍ സന്ദര്‍ശിച്ച പ്രധാനപ്പെട്ട സ്ഥലങ്ങളില്‍
മഹാത്മജി സന്ദേശ പ്രഭാഷണങ്ങള്‍
9. കലാ മത്സരങ്ങള്‍
തുടങ്ങി വിവിധ പരിപാടികള്‍ നടത്തുമെന്ന്
കെ.പി.സി.സി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ ശ്രീ.വി.പി.സജീന്ദ്രനും, കണ്‍വീനര്‍ എം.ലിജുവും പത്ര സമ്മേളനത്തില്‍ അറിയിച്ചു
കെ.പി.സി.സി ഭാരവാഹികളായ ശ്രീ.ജി.എസ്.ബാബു, ശ്രീ.സുബോധന്‍,
ശ്രീ.മര്യാപുരം ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു