പോക്സോ ആക്ട് 2012: ഡോക്ടർമാർക്കും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കും പരിശീലനം 25 ന്

Spread the love

പോക്സോ ആക്ട് 2012 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്കും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം 25 ന് (ശനിയാഴ്ച്ച) രാവിലെ 10.30 ന് ഹോട്ടൽ അബാദ് പ്ലാസയിൽ സംഘടിപ്പിക്കുന്ന പരിശീലനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ അധ്യക്ഷത വഹിക്കും.

പോക്സോ അതിജീവിതരായ കുട്ടികളുടെ വൈദ്യ പരിശോധന വേളയിൽ ഡോക്ടർമാർ പാലിക്കേണ്ട നടപടിക്രമങ്ങൾ ( മെഡിക്കൽ ലീഗൽ പ്രോട്ടോകോൾ) എന്ന വിഷയത്തെക്കുറിച്ച് ചീഫ് കൺസൾട്ടൻ്റ് ഫോറൻസിക് മെഡിസിൻ ആൻഡ് പോലീസ് സർജൻ ഡോ പി.ബി ഗുജറാൾ ക്ലാസുകൾ നയിക്കും. ഇന്ത്യൻ എവിഡൻസ് ആക്ട് പോക്സോ ആക്ട് എന്ന വിഷയത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് കെ എബ്രഹാം മാത്യു, പോക്സോ ആക്ട് 2012 എന്ന വിഷയത്തെക്കുറിച്ച് സ്പെഷ്യൻ പോക്സോ കോടതി ജില്ലാ ജഡ്ജ് കെ സോമൻ എന്നിവർ ക്ലാസുകൾ നയിക്കും.

പോക്സോ നോഡൽ ഓഫീസർ റിട്ട. സബ് ജഡ്ജ് എം.ആർ ശശി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ രജിസ്ട്രാർ എസ് മിനി ഭാസ്കർ, ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജി, അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഗിരീഷ് പഞ്ചു, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ മനോജ് കെ ജോൺ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പന്മാരായ ബി ബബിത ബൽരാജ്, റെനി ആൻ്റണി, പി പി ശ്യാമള ദേവി, എൻ സുനന്ദ, ടി സി ജലജ മോൾ, സി വിജയകുമാർ എന്നിവർ സംസാരിക്കും.

Author