ആലപ്പുഴയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കും

Spread the love

18 വയസിന് മുകളില്‍ പ്രായമുള്ളവരും ആറ് മാസത്തിന് മുന്‍പ് രണ്ട് ഡോസ് കോവാക്സിനും എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാവുന്നത്. ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് വാക്സിന്‍ ലഭിക്കുക.
സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളായ (സി.എച്ച്.സി.) അമ്പലപ്പുഴ, അരൂക്കുറ്റി, തൃക്കുന്നപ്പുഴ, വെളിയനാട് എന്നിവിടങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ (പി.എച്ച്.സി) പുന്നപ്ര സൗത്ത്, പുറക്കാട്, തോട്ടപ്പള്ളി, പള്ളിപ്പുറം, തകഴി, ചേപ്പാട്, പത്തിയൂര്‍, ബുധനൂര്‍, കടമ്പൂര്‍, മുളക്കുഴ, പുലിയൂര്‍, കാര്‍ത്തികപ്പള്ളി, എഴുപുന്ന, വല്ലേത്തോട്, കാവാലം, മുട്ടാര്‍, നീലംപേരൂര്‍, രാമങ്കരി എന്നിവിടങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളായ (എഫ്.എച്ച്.സി.) പുന്നപ്ര നോര്‍ത്ത്, ചെന്നിത്തല, ആറാട്ടുപുഴ, ആല, ചെറുതന, വീയ്യപുരം അമ്പലപ്പുഴ നോര്‍ത്ത് എന്നിവിടങ്ങളിലും തുറവൂര്‍, ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രികളിലും ആലപ്പുഴ ജില്ലാ ആശുപത്രിയിലുമാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭിക്കുക.

Author