ഇ-ടെൻഡർ പോർട്ടലിന് കേന്ദ്ര അംഗീകാരം – മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിത്തീർക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾക്ക് ലഭിച്ച പ്രോത്സാഹനമാണ് ഇ-ടെൻഡർ പോർട്ടലിന് ലഭിച്ച കേന്ദ്ര അംഗീകാരം. കേന്ദ്ര ധന, ഇലക്ട്രോണിക്സ് മന്ത്രാലയങ്ങളുടെയും എക്സ്പെൻഡിച്ചർ വകുപ്പിന്റെയും പുരസ്‌കാരം സംസ്ഥാന ഐടി മിഷനാണ് ലഭിച്ചത്.

നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ വികസിപ്പിച്ച ഇ-ടെൻഡേഴ്സ് പോർട്ടൽ വഴി അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ടെൻഡറുകൾ നൽകിവരുന്നുണ്ട്. ഇതുവഴി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ടെൻഡറുകൾ കാര്യക്ഷമമായി നൽകാൻ സർക്കാരിന് സാധിക്കുന്നു. ഈ മികവുറ്റ പ്രവർത്തനത്തിനാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്.

Author