ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ: പുത്രിക സംഘടനകൾക്ക് നവ നേതൃത്വം – നിബു വെള്ളവന്താനം

Spread the love

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ യുവജന സംഘടന ഭാരവാഹികളെ തിരഞ്ഞെടുത്തു. സിബി എബ്രഹാം (പ്രസിഡന്റ്), ഷോൺ എം കുരുവിള (വൈസ് പ്രസിഡന്റ്), റിജോ രാജു (സെക്രട്ടറി), ജയ്സിൽ കൊടുന്തറ (ട്രഷറർ), സാം ജോസഫ് (സൺഡേ സ്കൂൾ ഡയറക്ടർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളാണ് സൗത്ത് ഈസ്റ്റ് റീജിയനിലുള്ളത്. പാസ്റ്റർ കെ.സി ജോൺ, പാസ്റ്റർ എ.സി ഉമ്മൻ, പാസ്റ്റർ റോയി വാകത്താനം, നിബു വെള്ളവന്താനം, എബ്രഹാം തോമസ് എന്നിവർ റീജിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Report :  Nibu Vellavanthanam Mathew

Author