ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ ഒന്നിന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ച് യുഡിഎഫ്. മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍സമയത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയര്‍ത്തി പന്തം കൊളുത്തി പ്രതിഷേധിച്ചു. യുഡിഎഫിന്റെ എല്ലാ നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളത്ത് പ്രതിപക്ഷനേതാവ് വിഡി സതീശനും തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കുള്ള പ്രകടനം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും പങ്കെടുത്തു. യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചു.വെള്ളക്കരം,വൈദ്യുതി ചാര്‍ജ്,വീട്ടുകരം,ഇന്ധനവില എന്നിവ ഒരു നിയന്ത്രണവും ഇല്ലാതെ അശാസ്ത്രീയമായി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് എല്ലാ മേഖലകളിലും ദുരിതത്തിലേക്ക് തള്ളവിട്ട സര്‍ക്കാര്‍ നടപടിക്കെതിരായാണ് യുഡിഎഫ് പ്രതിഷേധം ഇരമ്പിയത്. പ്രതിഷേധം വിജയപ്പിക്കാന്‍ പങ്കാളികളായ എല്ലാവരെയും പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്നതായും ഹസ്സന്‍ പറഞ്ഞു.