വൈക്കം സത്യഗ്രഹ ആഘോഷം

Spread the love

കെപിസിസി യുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ ഉദ്ഘാടനം എ ഐ സി സി അധ്യക്ഷന്‍ ശ്രീ മല്ലികാര്‍ജ്ജുന ഖര്‍ഗെ ഉദ്ഘാടനം ചെയ്തു.

വൈക്കം കായലോ രാത്തുള്ള സമ്മേളന നഗരി ടി കെ മാധവന്‍ നഗറിലെ പടുകൂറ്റന്‍ സമ്മേളന പന്തല്‍ നിറഞ്ഞു കവിഞ്ഞ വൈക്കം നഗരത്തില്‍ പടര്‍ന്നൊഴുകിയ ജനക്കൂട്ടം അര ലക്ഷത്തിലേറെയെത്തി എന്നാണ് സംഘാടക സമിതി വിലയിരുത്തിയത്. വിപുലമായ മുന്നൊരുക്കങ്ങളാണ് ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കെപിസിസി നടത്തിയത്.

സമ്മേളനത്തിന് മുന്നോടിയായി ആറ് പ്രചരണ ജാഥകള്‍ കെപിസിസി സംഘടിപ്പിച്ചു. ടി കെ മാധവന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നുമാരംഭിച്ച നാലു ദിവസത്തെ ദീപശിഖാ പദയാത്ര ശ്രീ അടൂര്‍ പ്രകാശ് എംപി നയിച്ചു.
ചെട്ടികുളങ്ങരയില്‍ വെച്ച് ദീപശിഖ കൈമാറിയത് ശ്രീ ടി കെ മാധവന്റെ ചെറുമകള്‍ ഡോ. വിജയയാണ്.

തിരുവന്തപുരം അരുവിപ്പുറത്തു നിന്നാരംഭിച്ച കേരള നവോത്ഥാന സ്മൃതിയാത്ര ശ്രീ കൊടിക്കുന്നില്‍ സുരേഷ് എംപി നയിച്ചു, ശ്രീനാരായണ ഗുരുദേവന്റെ ഛായ ചിത്രം അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികളും,ശംഖ് മുഖത്ത് ശ്രീ മന്നത്തു പദ്മനാഭന്റെഛായ ചിത്രം എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് ശ്രീ സംഗീത് കുമാറും , വെങ്ങാനൂരില്‍ ശ്രീ അയ്യങ്കാളിയുടെ ഛായചിത്രം ശ്രീ വി എം സുധീരനുമാണ് കൈമാറിയത്.

മഹാത്മജി ഛായ ചിത്ര ജാഥ, മഹാത്മജി വൃക്ഷം നട്ട ആലുവ യൂ സി കോളേജ് അങ്കണത്തില്‍ നിന്നാണ് ആരംഭിച്ചത്,നയിച്ചത് യുഡിഫ് കണ്‍വീനര്‍ ശ്രീ എം എം ഹസ്സനാണ്.

തമിഴ് നാട് ഈറോട് നിന്നും പെരിയോര്‍ ഈ വി രാമ സ്വാമി നായ്ക്കര്‍ ഛായ ചിത്രവുമായി ആരംഭിച്ച വൈക്കം വീരര്‍ സ്മൃതി യാത്ര ശ്രീ ഈ വി കെ എസ് ഇളങ്കോവനും വി ടി ബല്‍റാമും നേതൃത്വം കൊടുത്തു.തമിഴ് നാട് ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ മുത്തു സ്വാമി ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

വൈക്കം സത്യാഗ്രഹ രക്ത സാക്ഷി ശ്രീ ചിറ്റേടത്തു ശങ്കു പിള്ള യുടെ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച രക്ത സാക്ഷി സ്മൃതി യാത്ര ശ്രീ ആന്റോ ആന്റണി എം പി ആണ് നയിച്ചത്

.കോഴിക്കോട് നിന്നാരംഭിച്ച മലബാര്‍ നവോത്ഥാന സ്മൃതി ജാഥ ശ്രീ കെ പി കേശവമേനോന്‍, കെ കേളപ്പന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ ഛായ ചിത്രവുമായി സമ്മേളന നഗരി യിലെത്തി.

കെപിസിവ് ഭാരവാഹികളായ ശ്രീ കെ പി ശ്രീകുമാര്‍, എ എ ഷുക്കൂര്‍, പഴകുളം മധു, ജോസി സെബാസ്റ്റ്യന്‍, ജി എസ് ബാബു, അഡ്വ സുബോധനന്‍, വി ജെ പൗലോസ്, അബ്ദുള്‍ മുത്തലിബ്, അഡ്വ എസ് അശോകന്‍, സോണി സെബാസ്റ്റ്യന്‍, ആലിപ്പറ്റ ജമീല, പ്രൊഫ തുളസി, സി ചന്ദ്രന്‍, എന്നിവരായിരുന്നു ജാഥാ വൈസ് ക്യാപ്റ്റന്മാര്‍
കെപിസിസി ഭാരവാഹികളായ ശ്രീ പി എ സലിം, പി എം നിയാസ്, എം ജെ ജോബ് എന്നിവരായിരുന്നു ജാഥാ മാനേജര്‍മാര്‍.

പ്രചാരണ ജാഥകള്‍ ഉദ്ഘാടനം ചെയ്തത് പ്രമുഖ നേതാക്കളായകെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന്‍, തമിഴ് നാട് പി സി സി പ്രസിഡന്റ് ശ്രീ അഴഗിരി, ശ്രീ രമേശ് ചെന്നിത്തല,ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍,ശ്രീ ബെന്നിബെഹനാന്‍ എന്നിവരാണ്. ജാഥകളോട് അനുബന്ധിച്ചു നടന്ന നവോത്ഥാന സമ്മേളനങ്ങള്‍ ശ്രീ, ശശി തരൂര്‍ എംപി, ശ്രീ വി എം സുധീരന്‍,ശ്രീ തെന്നല ബാലകൃഷ്ണപിള്ള,ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ കെ സി ജോസഫ്,ശ്രീ മാത്യു കുഴല്‍ നാടന്‍ എം എല്‍ എ, ശ്രീ ഡി സുഗുതന്‍, ആത്മീയ നേതാക്കളായ അരുവിപ്പുറം മാധതിപതി സ്വാമി സാന്ദ്രനന്ദ, ശാന്തി ഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി,സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.
പ്രചരണ ജാഥയോടാനുബന്ധിച്ചുള്ള സ്വീകരണയോഗങ്ങളില്‍ പ്രമുഖ രാഷ്ട്രീയ, സമുദായിക, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു
സമ്മേളന നഗരിയിലെത്തിയ ഛായ ചിത്ര ജാഥകളില്‍ കൊണ്ടുവന്ന സമര നായകരുടെയും നവോത്ഥന നായകരുടെയും ഛായ ചിത്രങ്ങള്‍ കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരന്‍ ഏറ്റുവാങ്ങി സമ്മേളന നഗരിയില്‍ സ്ഥാപിച്ച പ്രത്യേക വേദിയില്‍ ഹാരങ്ങള്‍ അണിയിച്ച് സ്ഥാപിച്ചു.
പദയാത്രയായി കൊണ്ടുവന്ന ദീപശിഖ സമ്മേളന നഗരിയില്‍ നിര്‍മ്മിച്ച പ്രത്യേക ദീപശിഖ പീഡത്തില്‍ സ്ഥാപിച്ചു. വൈക്കം സത്യാഗ്രഹ സമരത്തിലെ ആദ്യ സമര സേനാ നി കളായി ക്ഷേത്ര വഴികളിലേക്ക് നടന്ന ശ്രീ ഗോവിന്ദ പണിക്കര്‍, ബഹുലേയന്‍, കുഞ്ഞപ്പി എന്നിവരുടെ ശില്പങ്ങള്‍ ആ സ്ഥൂപത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു.
വൈക്കം സത്യാഗ്രഹ സ്മരണക്കായി കെപിസിസി തയ്യാറാക്കിയ പ്രചരണ ഗാനം ശ്രീ രാജീവ് ആലുങ്കല്‍ രചിച്ച് സംഗീതം നല്‍കി. പ്രശസ്ത ചലച്ചിത്ര താരം ശ്രീ രഞ്ജി പണിക്കര്‍ പ്രകാശനം ചെയ്തു.

സമ്മേളന നഗരിയിലും വൈക്കം നഗരത്തില്‍ ഉടനീളവും സത്യാഗ്രഹ സമര സേനാനികളുടെയും നവോത്ഥനാ നായകരുടെയും ചിത്ര ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
വൈക്കം നഗരത്തില്‍ വൈക്കം സത്യാഗ്രഹ സമരനായകരായ ആമചാടി തേവന്‍, ചാത്തുകൂട്ടി നായര്‍, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്,കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, എന്‍ കുമാരന്‍ തുടങ്ങിവരുടെ പേരിലുള്ള കവാട ങ്ങള്‍ സ്ഥാപിച്ചിരുന്നു.
വമ്പിച്ച പൊതു സമ്മേളനം ഉച്ചക്ക് മൂന്ന് മണിക്കാരംഭിച്ചു. സമ്മേളനത്തിന്റെ തുടക്കത്തില്‍ രാഹുല്‍ഗാന്ധിക്കു പിന്തുണര്‍പ്പിച്ചു കൊണ്ട് കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്ലാകാര്‍ടൂയര്‍ത്തി പിന്തുണയര്‍പ്പിച്ചു. ആ സമയം സമ്മേളന വേദിയിലും ഗ്രൗണ്ടിലും സ്ഥാപിച്ചിരുന്ന എല്‍ ഇ ഡി വാളുകളില്‍ രാഹുല്‍ ഗാന്ധിക്കു പിന്തുണ അര്‍പ്പിച്ചു കൊണ്ട് കെപിസിസി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു.ശ്രീ ബി എസ് ഷിജു വാണ് വീഡിയോ തയ്യാറാക്കിയത്.

കെപിസിസി വൈക്കം സത്യാഗ്രഹ ശാതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ ശ്രീ വി പി സജീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് വൈക്കം സത്യഗ്രഹത്തെ കുറിച്ച് കെപിസിസി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീ ഷെറിന്‍ വര്‍ഗീസ്സാണ് വീഡിയോ തയ്യാറാക്കിയത്.

ശ്രീ കെ സി ജോസഫ് രാഹുല്‍ ഗാന്ധിയുടെ സന്ദേശം വായിച്ചു. ശ്രീ വി ഡി സതീശന്‍, ശ്രീ താരിഖ് അന്‍വര്‍, ശ്രീ രമേശ് ചെന്നിത്തല, ശ്രീ എം എം ഹസ്സന്‍, തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു പ്രസംഗിച്ചു. എ ഐ സി സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ശ്രീ കെസി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. എ ഐ സി സി പ്രസിഡന്റ് ശ്രീ മല്ലികാര്‍ജ്ജുന ഖാര്‍ഘേ ഒരൂ മണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗം നടത്തി.

കെപിസിസി യുടെ വൈക്കം സത്യാഗ്രഹ സ്മൃതി ഉപഹാരം, മഹാത്മജി തിരുനെല്‍വേലിയില്‍ വെച്ച് അയിത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ പ്രാവിശ്യ കോണ്‍ഗ്രസ് കമ്മിറ്റി കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കൊണ്ട് ശ്രീ ടി കെ മാധവനു കൈ മാറിയ കത്ത് ആലേഖനം ചെയ്ത ഫലകം, ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രീ മല്ലികാര്‍ജ്ജുന ഖാര്‍ഘേക്കു കൈമാറി.
ഡിസി സി പ്രസിഡന്റ് ശ്രീ നാട്ടകം സുരേഷ് യോഗത്തിന് നന്ദി പറഞ്ഞു.

യോഗത്തില്‍ശ്രീ വിശ്വനാഥ പെരുമാള്‍,ശ്രീ കെ മുരളീധരന്‍ എംപി ശ്രീ ശശി തരൂര്‍ എംപി, ബെന്നി ബെഹനാന്‍ എംപി, പ്രൊഫ പി ജെ കുര്യന്‍,പാര്‍ലിമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ശ്രീ കെ ബാബു ശ്രീ എംപിമാര്‍, രാഷ്ട്രീയ കാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായി. പെരിയൊറിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് ചെറുമകന്‍ ശ്രീ സഞ്ജയ് സമ്പത്ത്, തമിഴ്‌നാട് പി സി സി യെ പ്രതിനിധീകരിച്ച് പഴനി സ്വാമി എക്‌സ് എം എല്‍ എ, ഡിസിസി പ്രസിഡന്റ് ഗോപി പളനിയപ്പന്‍, രവി ഈറോഡ്, സിദ്ധിക്ക് എന്നിവര്‍ പങ്കെടുത്തു

വൈക്കം സത്യാഗ്രഹ ശാതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വൈക്കം സത്യാഗ്രഹ ചരിത്ര കോണ്‍ഗ്രസ്, അന്താരാഷ്ട്ര സെമിനാര്‍,വൈക്കം സത്യാഗ്രഹ നായകരുടെ അനുസ്മരണ സമ്മേളനങ്ങള്‍,സാംസ്‌കാരിക പരിപാടികള്‍ വിവിധ സിമ്പോസി യങ്ങള്‍, സമ്മേളനങ്ങള്‍, കലാ മത്സരങ്ങള്‍, എന്നിവ തുടര്‍ മാസങ്ങളില്‍ കെപിസിസി നടത്തും.

Author