അനിലിന്റെത് രാഷ്ട്രീയ ആത്മഹത്യ : എം.എം.ഹസ്സൻ

Spread the love

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ .

അനിൽ കോൺഗ്രസ്സ് വിട്ടുപോയത് കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ല. ബി.ജെ.പി യ്ക്ക് രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കാമെന്നുമാത്രം.ഒരു പുരുഷായുസ്സ് മുഴുവൻ സ്വന്തം ജീവിതം കോൺഗ്രസ്സിനു സമർപ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ.ആന്റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അല്പം പോലും ബാധിക്കില്ല. ഭാരതത്തിന്റെ ദേശീയതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീകമായ എ.കെ.ആന്റണി ജീവിതാവസാനം വരെ ഒരു കോൺഗ്രസ്സുകാരനായിരിക്കുമെന്ന് ജനകോടികൾക്കൊപ്പം എനിക്കും പൂർണ്ണബോധ്യമുണ്ടെന്ന് എം. എം. ഹസ്സൻ പറഞ്ഞു.

Author