മന്ത്രി ആർ. ബിന്ദു ഇന്ന് (ഏപ്രിൽ 11ന്) നിർവ്വഹിക്കും.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുളള നൂറ് ദിന കർമ്മപരിപാടികളുടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 11ന്) ഉച്ചകഴിഞ്ഞ് 2.30ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി.
നാരായണൻ അറിയിച്ചു. കൂടിയാട്ടം ഡിജിറ്റലൈസേഷൻ, ക്രിയേറ്റീവ് ലിറ്ററേച്ചർ ഡവലപ്മെന്റ് ഇൻ സാൻസ്ക്രിറ്റ്, സർവ്വകലാശാലയിൽ പുതുതായി ആരംഭിക്കുന്ന സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗ് എന്നിവയുടെ ഉദ്ഘാടനവും കേരള നോളജ് സീരീസിൽ പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും. കോൺട്രിബ്യൂഷൻ ഓഫ് കേരള ടു വേദാന്തദർശന (ഡോ. വി. ശിശുപാല പണിക്കർ), കേരളത്തിന്റെ സാംസ്കാരികപരിണാമം (ഡോ. എസ്. രാജശേഖരൻ), അലങ്കാരദർശിനി ഓഫ് ഗോവിന്ദ (ഡോ. ബി. നിധീഷ് കണ്ണൻ) എന്നിവയാണ് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങൾ എന്ന് പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു.
റോജി എം. ജോൺ എം. എൽ. എ. അധ്യക്ഷനായിരിക്കും. സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ. മുഖ്യാതിഥിയായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ആമുഖ പ്രഭാഷണം നടത്തും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡി. സലിംകുമാർ, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം. 9447123075