ലണ്ടന്‍: യു.കെ ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റിന്റെ മികച്ച റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സിക്കുള്ള പുരസ്കാരം മലയാളികള്‍ നേതൃത്വം നല്കുന്ന ഷുവര്‍ ഗ്രോ ഗ്ലോബലിന് ലഭിച്ചു. മാര്‍ച്ചില്‍ യു.കെ പാര്‍ലമെന്റ് ഹൗസില്‍ ലോക്കല്‍ ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റിന്റെ ഗ്ലോബല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന 193 രാജ്യങ്ങളുടെ കണ്‍സോര്‍ഷ്യമാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഷുവര്ഗ്രോ ഗ്ലോബലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ചെയര്‍ ഓഫ് സൗത്ത് ഗ്ലോസ് കൗണ്‍സില്‍ മേയര്‍ ഇ.എം ടോം ആദിത്യയില്‍ നിന്ന് ഷുവര്ഗ്രോ മാനേജിങ് ഡയറക്ടര്‍മാരായ ജോര്‍ജ്ജ് ഫിലിപ്സണ്‍, ജോണ്‍ ലൂയിസ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരമുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുകയും യുകെയിലെ വിവിധ മേഖലയിലെ മികച്ച സ്ഥാപനങ്ങളില്‍ വിദഗ്ദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടാന്‍ സഹായിക്കുകയും ചെയ്യുന്ന ഷുവര്ഗ്രോയ്ക്ക് ഇത് അഭിമാന നിമിഷമാണെന്നും തങ്ങളുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായാണ് ഈ ബഹുമതിയെ കാണുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് ഫിലിപ്സണ്‍ പറഞ്ഞു. ഓവര്‍സീസ് എജ്യൂക്കേഷന്‍ രംഗത്തും ജോബ് റിക്രൂട്ട്മെന്റ് രംഗത്തും കുറഞ്ഞ കാലയളവിനുള്ളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച
ഷുവര്‍ ഗ്രോ ഗ്ലോബലിന്റെ
യു.കെയിലെ ഔദ്യോഗിക ഉദ്ഘാടനവും ബ്രാന്‍ഡ് നെയിം പ്രകാശനവും ചടങ്ങില്‍ മേയര്‍ നിര്‍വ്വഹിച്ചു. നേരത്തെ,കൊച്ചി കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഷുവര്‍ ഗ്രോ ഓവര്‍സീസ് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്നായിരുന്നു പേര്. സമ്മേളനത്തില്‍ 30 രാജ്യങ്ങളില്‍ നിന്നായി 300 ല്‍ അധികം സംരംഭകര്‍ പങ്കെടുത്തു.
Report : vijin vijayappan