ഇന്ത്യയില്‍ നിര്‍മിച്ച പുതിയ സി 3 എയര്‍ക്രോസ് എസ് യു വി അവതരിപ്പിച്ച് സിട്രോൺ

Spread the love

കൊച്ചി: ശക്തമായ പുറംഭാഗവും പരിചരണമേകുന്ന ഉള്‍ഭാഗവുമായി സിട്രോണിന്റെ പുതിയ ഫാമിലി മിഡ്‌സൈസ് എസ് യു വി ആയ സി3 എയര്‍ക്രോസ് അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രത്യേകമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു തയ്യാറാക്കിയ സി3 എയര്‍ക്രോസ് ഏഴു പേര്‍ക്കു വരെയുള്ള വൈവിധ്യമാര്‍ന്ന സൗകര്യങ്ങളാണ് ഒരുക്കുന്നത്. അഞ്ചു സീറ്റുള്ളതും 5+2 സീറ്റ് ഉള്ളതുമായ പതിപ്പുകള്‍ ഇതിനുണ്ടാകും. ഈ വര്‍ഷം രണ്ടാം പകുതിയോടെ ഇത് ഇന്ത്യയില്‍ പുറത്തിറക്കുവാനാണ് ലക്ഷ്യമിടുന്നത്. 90 ശതമാനം തദ്ദേശവല്‍ക്കരണത്തോടെ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റിലാണ് നിർമാണം. പാർട്സുകൾ വേഗത്തില്‍ ലഭ്യമാക്കാനും ചെലവുകള്‍ കുറക്കാനും ഇതു സഹായകമാകും. 2022ലെ സബ് 4 മീറ്റര്‍ ഹാച്ബാക്കായ സി3, വൈദ്യുത വാഹനമായ ഇ സി3 എന്നിവയുടെ വിജയകരമായ അവതരണത്തിനു തുടര്‍ച്ചയായാണ് പുത്തന്‍ പുതിയ സി3 എയര്‍ക്രോസ് അവതരിപ്പിക്കുത്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും ഓരോ പുതിയ കാര്‍ വീതം പുറത്തിറക്കാമെുള്ള സിട്രോണിന്റെ പ്രതിജ്ഞ പാലിച്ചുകൊണ്ടാണ് സി3 എയര്‍ക്രോസ് അവതരിപ്പിക്കുത്. യൂറോപ്പിനു പുറത്തുള്ള അന്താരാഷ്ട്ര വിപണിയില്‍ 2025ഓടെ 30 ശതമാനം വില്‍പന എതാണു തങ്ങളുടെ ലക്ഷ്യമെന്ന് സിട്രോൺ സിഇഒ തിഎറി കോസ്‌കാസ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലളിതമായ ഉടമസ്ഥത നല്‍കുതിന് ഒപ്പം പ്രാദേശിക എതിരാളികളുമായി മല്‍സരിക്കുക എന്നതാണ് ലക്ഷ്യം. സിട്രോണിന്റെ നിര്‍ണായക ചുവടുവെപ്പാണ് പുത്തന്‍ പുതിയ 4.3 മീറ്റര്‍ മിഡ്‌സൈസ് എസ് യു വി ആയ സി 3 എയര്‍ക്രോസ്. മികച്ച ആകർഷണം, പണത്തിനു മൂല്യം, സ്ഥലസൗകര്യമുളള ഫാമിലി മിഡ്‌സൈസ് എസ് യു വി എന്നിവ തേടുവര്‍ക്ക് മികച്ച ഓപ്ഷനാണ് സി 3 എയര്‍ക്രോസ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റും വിധം ഉയര്‍ന്നതോതില്‍ പ്രാദേശികവല്‍ക്കരിച്ചതാണ് പുതിയ സി 3 എയര്‍ക്രോസെ് എത്തുന്നതെന്ന് ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ റോളണ്ട് ബൗചാര പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിുള്ള കാഴ്ചപ്പാടുകള്‍ സ്വീകരിച്ച് ഇന്ത്യയിലേയും യൂറോപ്പിലേയും സിട്രോ ഗവേഷണ-വികസന വിഭാഗങ്ങളിലാണിതു വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയിലെ ഈ പുതിയ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ നിറവേറ്റുതില്‍ സിട്രോണിന് ആത്മവിശ്വാസമുണ്ടെും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കാര്‍ വാങ്ങല്‍ തീരുമാനങ്ങള്‍ കുടുംബം മുഴുവന്‍ ഉൾപ്പെട്ടതാണെന്നും പലപ്പോഴും സുഹൃത്തുക്കളും അതിലുള്‍പ്പെടാറുണ്ടെും സിട്രോ ഇന്ത്യ മേധാവി സൗരഭ വാട്‌സ പറഞ്ഞു. ബജറ്റും ഉടമസ്ഥതയ്ക്കുള്ള ആകെ ചെലവും നിര്‍ണായകമാണ്. പക്ഷേ, ആകര്‍ഷകമായ രൂപകല്‍പന,ശക്തമായ സാിധ്യം, ഉയര്‍ തലത്തിലെ സൗകര്യം, സ്ഥല ലഭ്യത, കണക്ടിവിറ്റി തുടങ്ങിയവയ്ക്കും വലിയ പങ്കുണ്ട്. ഇന്ത്യന്‍ കുടുംബങ്ങളുടെ യാത്രകളുമായി ബന്ധപ്പെ’ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കു പരിഹാരം നല്‍കുതാണ് സി 3 എയര്‍ക്രോസ്. അതിവേഗം വളര്‍ു കൊണ്ടിരിക്കു ലാ മൈസ സിട്രോ ഫിജിറ്റല്‍ ഷോറൂമുകള്‍, ലൈ ആടെലര്‍ സര്‍വീസ് ശൃംഖല തുടങ്ങിയവ ഇന്ത്യയിലെ സിട്രോ കുടുംബങ്ങളുടെ യാത്ര കൂടുതല്‍ സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Report : Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *