വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ബിജെപിയുടെ രാഷ്ട്രീയത്തിന് കര്‍ണാടക ജനത ബാലറ്റിലൂടെ നല്‍കിയ ജനവിധി ജനാധിപത്യത്തിന്‍റെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി സര്‍ക്കാരിന്‍റെ പ്രതികാര ഫാസിസ്റ്റ് നടപടിക്കെതിരെയുള്ള ജനങ്ങളുടെ താക്കീത് കൂടിയാണ് ജനവിധി,വര്‍ഗീയ ഫാസിസത്തിനെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന പോരാട്ടത്തിന്‍റെ ആദ്യവിജയം കൂടിയാണ് കര്‍ണാടകയില്‍ നിന്നും തുടങ്ങിയിരിക്കുന്നത്. ന്യൂനപക്ഷവേട്ട നടത്തി അഴിമതിയില്‍ മുങ്ങിത്താന്ന ബിജെപി സര്‍ക്കാരിനെതിരായ വികാരം ജനം പ്രകടിപ്പിച്ചതോടൊപ്പം കോണ്‍ഗ്രസിന്‍റെ ജനാധിപത്യ-മതേതരനിലപാടുകള്‍ക്കുള്ള വലിയ അംഗീകാരം കൂടിയാണ് ജനവിധിയെന്നും ഹസ്സന്‍ പറഞ്ഞു.