മോട്ടോർ സൈക്കിൾ സംഘാംഗംങൾ തമ്മിൽ വെടിവെപ്പു 3 പേർ മരണം 5 പേർക്ക് പരിക്ക് : പി പി ചെറിയാൻ

Spread the love

റെഡ് റിവർ, ന്യൂ മെക്സിക്കോ : ന്യൂ മെക്സിക്കോയിൽ വാർഷിക റെഡ് റിവർ മെമ്മോറിയൽ ഡേ മോട്ടോർസൈക്കിൾ റാലിയിൽ രണ്ട് നിയമവിരുദ്ധ ബൈക്ക് സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരും പരിക്കേറ്റവരും മോട്ടോർ സൈക്കിൾ സംഘത്തിലെ അംഗങ്ങളാണെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് പൊലീസ് പറയുന്നു.

ബാൻഡിഡോസും, വാട്ടർ ഡോഗ്‌സ് മോട്ടോർസൈക്കിൾ സംഘവും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് സംസ്ഥാന പോലീസ് പറഞ്ഞു
വെടിയേറ്റവരെ ന്യൂ മെക്സിക്കോയിലെയും കൊളറാഡോയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. താവോസിലെ ഹോളി ക്രോസ് ഹോസ്പിറ്റൽ, അൽബുക്കർക്കിയിലെ യുഎൻഎം ഹോസ്പിറ്റൽ, കൊളറാഡോയിലെ ഡെൻവർ ഹോസ്പിറ്റൽ എന്നിവ വെടിവയ്പ്പിൽ ഉൾപ്പെട്ടവരെ ചികിത്സിച്ചു.

വെടിവെപ്പുമായി ബന്ധപ്പെട്ട് ജേക്കബ് കാസ്റ്റിലോയ്‌ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.മാത്യു ജാക്‌സണെതിരെ മദ്യശാലയിൽ അനധികൃതമായി തോക്ക് കൈവശം വച്ചതിനും .ക്രിസ്റ്റഫർ ഗാർസിയക്കെതിരെകൊക്കെയ്ൻ കൈവശം വെച്ചതിനുമാണ് കേസെടുത്തിരികുന്നത്

ആന്റണി സിൽവ (ലോസ് ലൂനാസിൽ നിന്ന് 26 വയസ്സ്) – ബാൻഡിഡോസ് മോട്ടോർസൈക്കിൾ സംഘത്തിലെ അംഗം.റാൻഡി സാഞ്ചസ് (ആൽബുക്വെർക്കിൽ നിന്ന് 46 വയസ്സ്) – വാട്ടർ ഡോഗ്സ് മോട്ടോർസൈക്കിൾ സംഘത്തിലെ അംഗം.ഡാമിയൻ ബ്രൂക്സ് (സോക്കോറോയിൽ നിന്ന് 46 വയസ്സ്) – ബാൻഡിഡോസ് മോട്ടോർസൈക്കിൾ സംഘത്തിലെ അംഗംഎന്നിവരാണ് മരിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്

വാരാന്ത്യത്തിൽ സുരക്ഷ വർധിപ്പിച്ചും റോവിംഗ് പട്രോളിംഗ് നടത്തിയും എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കുമെന്ന്.ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റ് പോലീസ് പറയുന്നു.വെടിവെപ്പിൽ ഉൾപ്പെട്ടവരെല്ലാം പോലീസ് കസ്റ്റഡിയിലാണെന്നും . രംഗം സുരക്ഷിതമാണെന്നും പൊതു സുരക്ഷയ്ക്ക് ഒരു ഭീഷണിയില്ലെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *