പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ്
കെ.സുധാകരന് എംപി അനുശോചിച്ചു. ബാല്യകാലം മുതല്‍ ആശ്രമ അന്തേവാസിയായിരുന്ന അദ്ദേഹം ആശ്രമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് സന്യാസ ജീവിതം തിരഞ്ഞെടുക്കുമായിരുന്നു. സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ ദീപ്തമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും അനുശോചന സന്ദേശത്തില്‍ സുധാകരന് പറഞ്ഞു.