ലോകകേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎ ഹസ്സന്‍

Spread the love

അമേരിക്കയില്‍ നടക്കുന്ന ലോകകേരളസഭ ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു. യുഡിഎഫിന്റെ പ്രവാസി സംഘടനകളോ നേതാക്കളോ ലോക കേരളസഭയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് ഏകോപനസമിതി തീരുമാനിച്ചു.

കഴിഞ്ഞ രണ്ട് ലോകകേരള സഭകളിലായി പ്രവാസിക്ഷേമത്തിനായി അവതരിപ്പിച്ച ശുപാര്‍ശകള്‍ ഇതുവരെ നടപ്പാക്കിയില്ല. വീണ്ടും കോടികള്‍ പൊടിച്ച് ലോകകേരള സഭ നടത്തുന്നത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അമേരിക്കന്‍ സന്ദര്‍ശനം നടത്താന്‍ വേണ്ടി മാത്രമാണ്. സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തുന്നതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക ചെലവില്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ലോകകേരള സഭയുടെ വ്യാപകമായ അനധികൃത പണപ്പിരിവ് നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രവാസി സംഘടനകള്‍ക്ക് പരാതിയുണ്ട്. മറ്റു പ്രവാസി സംഘടനകളെ പങ്കെടുപ്പിക്കാതെ ഏകപക്ഷീയമായാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് ലോകകേരളസഭയില്‍ പങ്കെടുക്കെണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതെന്നും ഹസ്സന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *