തിരു : അഴിമതി ക്യാമറയുടെ മറവിൽ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീർപ്പിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങൾക്ക് മാന്യമായി സഞ്ചരിക്കാൻ റോഡുകൾ സഞ്ചാരയോഗ്യമാക്കാതെയാണ് അഴിമതി പദ്ധതി നടപ്പിലാക്കാൻ നോക്കുന്നത്. കാലവർഷവും സ്കൂൾ
തുറക്കലിനും മുമ്പോ റോഡിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതിന് ജൂൺ 29-നു വളരെ വൈകി മുഖ്യമന്ത്രി യോഗം വിളിച്ച് പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പറഞ്ഞത് ആരെപ്പറ്റിക്കാനാണ്. ഇത് വരെ റോഡിലെ ഒരു കുഴി പോലും അടക്കാതെയാണ് ജനങ്ങളെപ്പിഴിയാനുള്ള നീക്കം.
വകുപ്പുകൾ തമ്മിൽ യോജിപ്പില്ലാത്തതിനാൽ റോഡുകൾ തോന്നും പടി കുഴിച്ചു നാശമാക്കിയ അവസ്ഥയിലാണ്.
ജല വകുപ്പ് പണി കഴിഞ്ഞ് മൂടുന്നിടം ദിവസങ്ങൾക്കുള്ളിൽ വൈദ്യുതി വകുപ്പും ,അത് കഴിഞ്ഞ് മൂടുന്ന കുഴി ഗ്യാസ് പൈപ്പ് ലൈന് വേണ്ടി വീണ്ടും കുഴിക്കുന്നു. ഇതാണിപ്പോഴത്തെ .അവസ്ഥ.
ക്യാമറയുടെ വില നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത് ക്യാമറയുടെ വില 9.5 ലക്ഷമെന്ന രേഖ ഞാൻ പുറത്ത് വിട്ട ശേഷം പാർട്ടി സെക്രട്ടറി ഗോവിന്ദൻ്റെ നാവടങ്ങിപ്പോയി. പൊതു ജനതാത്പര്യപ്രകാരം ഇത്തരം ട്രേഡ് സീക്രറ്റ് വെളിപ്പെടുത്താമെന്നുള്ള നിയമത്തിലെ ഭാഗം ഞാൻ
മാധ്യമങ്ങൾക്ക് നൽകിയ ശേഷം ഗോവിന്ദൻ പിന്നീട് ഒരക്ഷരം മിണ്ടീട്ടില്ല.
അഴിമതിക്കെതിരെ രേഖ അവതരിപ്പിച്ച അദ്ദേഹം പാർട്ടി സെക്രട്ടറിയായപ്പോഴത് വിഴിങ്ങിയ മട്ടാണ്. ജനങ്ങളുടെ നിയമ ലംഘനം പരിശോധിക്കുന്നതിന് മുമ്പ് റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള സമാന്യ മര്യാദയെങ്കിലും സർക്കാർ പാലിക്കണം.
സർക്കാരിന് ഒരു രൂപ പോലും ചിലവില്ലെന്ന് ന്യായീകരിക്കുന്നവർ ഒരു ലക്ഷം രൂപക്ക് വാങ്ങാമായിരുന്ന ക്യാമറക്ക് 9.5 ലക്ഷം രൂപയ്ക്ക് വാങ്ങിയത് എങ്ങനെയായെന്ന് ആദ്യം അന്വേഷിക്കണം. ഈ പകൽകൊള്ളക്കെതിരെ ഇന്ന് ( 5.6.23 തിങ്കൾ) കോൺഗ്രസിൻ്റ നേതൃത്യത്തിൽ നടക്കുന്ന സമരത്തിൽ പ്രതിഷേധം ഇരമ്പുക തന്നെ ചെയ്യും. ഈ കൊള്ളക്കെതിരെ വൈകാതെ യു.ഡി എഫ് കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.