ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസുമായി ചേർന്ന് പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാനുമായി ഫെഡറല്‍ ബാങ്ക്

Spread the love

കൊച്ചി :  ഫെഡറല്‍ ബാങ്കും ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്ന് പുതിയ ഇൻഷുറൻസ് പദ്ധതിയായ പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാന്‍ അവതരിപ്പിച്ചു. വിപണി ബന്ധിത വരുമാനത്തോടൊപ്പം ലൈഫ് കവറേജും നൽകി നിക്ഷേപ ലക്ഷ്യങ്ങള്‍ കൈവരിക്കാനും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്ന നോൺ പാർട്ടിസിപ്പേറ്ററ്റീവും യൂനിറ്റ് ലിങ്ക്ഡും ആയ ഈ പദ്ധതി നിലവിൽ ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്കു വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്.

“സമ്പാദ്യം സൃഷ്ടിക്കുന്നതോടൊപ്പം ജീവിതത്തിനു സുരക്ഷ നൽകുകയും കൂടി ചെയ്യുന്ന ഈ സവിശേഷ പദ്ധതി കുടുംബത്തെ സുരക്ഷിതമാക്കുകയും വരുമാനം സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ്,” എജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സിഎംഒയും പ്രൊഡക്ട് വിഭാഗം മേധാവിയുമായ കാര്‍ത്തിക് രാമന്‍ പറഞ്ഞു.

സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതോടൊപ്പം സുരക്ഷിത ജീവിതം കൂടി ഉറപ്പു നല്‍കുന്ന നിക്ഷേപ പദ്ധതിക്കായി കാത്തിരിക്കുന്ന ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് പ്ലാറ്റിനം വെല്‍ത്ത് ബില്‍ഡര്‍ പ്ലാനെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

പോളിസി ഉടമയ്ക്ക് പങ്കാളിയെ കൂടി ഉള്‍പ്പെടുത്താനുള്ള അവസരം, കാലാവധി പൂര്‍ത്തിയാകുന്നതോടെ പ്രീമിയം അലോക്കേഷന്‍ ചാര്‍ജ് ഉൾപ്പെടെയുള്ള എല്ലാ ചാര്‍ജുകളും തിരികെ നല്‍കുക തുടങ്ങിയ സവിശേഷതകള്‍ കൂടി ഈ പ്ലാനിനുണ്ട്.

Asha Mahadevan

 

Author

Leave a Reply

Your email address will not be published. Required fields are marked *